കുറച്ച് വണ്ണം വച്ചാല്‍ ഉടനേ ‘കീറ്റോ ഡയറ്റ് തുടങ്ങിയേക്കാം’ എന്നാണ് ചിന്ത.ഇനി തുടങ്ങിയില്ലെങ്കിലോ ‘കീറ്റോ ഒന്നു ചെയ്തു നോക്കാന്‍ മേലെ വണ്ണം നന്നായി കുറയും’ എന്ന് ഉപദേശമെത്തും. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ചു കൊണ്ട് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്. 70-80% വരെ കൊഴുപ്പ്, 10-20% വരെ പ്രോട്ടീന്‍, 5-10% വരെ കാര്‍ബോഹൈഡ്രേറ്റ് എന്നിങ്ങനെ.
കാര്‍ബോഹൈഡ്രേറ്റിനെ ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യുന്നത് കീറ്റോസിസ് എന്ന പ്രക്രിയ വഴി കൊഴുപ്പിനെ കത്തിച്ചു കളയാന്‍ ശരീരത്തെ സഹായിക്കുന്നതാണ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുകയും കൊഴുപ്പിന്റെ അളവ് കൂട്ടി മിതമായ അളവില്‍ പ്രോട്ടീനും ലഭിക്കുന്നതിനാല്‍ ശരീരം ഊര്‍ജ്ജം ഉത്പാദിക്കുന്നത് കൊഴുപ്പില്‍ നിന്നാകും. കാര്‍ബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്‌ബോള്‍ ശരീരം കൊഴുപ്പിനെ ഇന്ധനമാക്കാന്‍ നിര്‍ബന്ധിതമാകുന്നു. ഇതാണ് കീറ്റോസിസ് എന്ന അവസ്ഥയിലേക്കെത്തുന്നത്. ഈ കീറ്റോണുകളെയാണ് ശരീരം ഊര്‍ജ്ജമാക്കി ഉപയോഗിക്കുന്നതിനാല്‍ ശരീര ഭാരം കുറയുന്നു.
എന്നാല്‍ കീറ്റോ ഡയറ്റിന് വൈദ്യരംഗത്തുനിന്ന് അത്ര നല്ല പിന്തുണയല്ല ലഭിക്കുന്നത്. ധാന്യങ്ങള്‍, പഴങ്ങള്‍, ചില പച്ചക്കറികള്‍ എന്നിവയുടെ അഭാവമാണ് ഡയറ്റിനുനേരെയുള്ള വിമര്‍ശനം. ഡയറ്റില്‍ ഉള്‍പ്പെടാത്ത ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കേണ്ട ആരോഗ്യഗുണങ്ങള്‍ നഷ്ടപ്പെടുമെന്നതാണ് ഇതിന് കാരണം.
ഡയറ്റില്‍ അധിക ഫാറ്റ് അടങ്ങിയിട്ടുണ്ടെന്നതും പ്രശ്നമാണ്. ഹൃദ്രോഹം, സ്ട്രോക്ക്, കാന്‍സര്‍ തുടങ്ങിയവയുടെ സാധ്യത കൂട്ടുന്നതാണ് ഡയറ്റ് എന്നാണ് വിലയിരുത്തല്‍. ഇതിനുപുറമേ ഡയറ്റില്‍ അടങ്ങിയിട്ടുള്ള ഹൈപ്രോട്ടീന്‍ കിഡ്ണി തകരാറിലാക്കാനും സാധ്യതയുണ്ട്.
Post Your Comments