കൊല്ലം•കൊല്ലം കുന്നിക്കോട് ചക്കുവരയ്ക്കലിൽ പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചക്കുവരയ്ക്കൽ താഴത്ത് മലയിൽ ഷൈനി ഭവനിൽ ബാബുന്റെ മകൻ ഡൈനീഷ് ബാബു (30) വാണ് ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
സംഭവത്തിൽ ചക്കുവരയ്ക്കൽ താഴം തച്ചക്കോട് മേലതിൽ റോബിൻ അലക്സാണ്ടർ (ജോജി-35), ചക്കുവരയ്ക്കൽ സ്വദേശികളായ റെജി രാജു, ബിനു, കൊട്ടറ സ്വദേശി ടോണി എന്നിവരെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം പിടിയിലായ റോബിൻ അലക്സാണ്ടറെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റുള്ളവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഒന്നാം പ്രതി വിഷ്ണു ഉൾപ്പടെ മൂന്നുപേർ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
21ന് രാത്രി 8.30 ഓടെ ശിവരാത്രി ഘോഷയാത്ര നടക്കുമ്പോഴാണ് സംഭവം. ചക്കുവരയ്ക്കൽ താഴം ജനതാ കാഷ്യു ഫാക്ടറിയ്ക്ക് സമീപം വച്ചാണ് ഡൈനീഷ് ആക്രമിക്കപ്പെട്ടത്.
Post Your Comments