പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നതില്‍ തെറ്റില്ല എന്നാണ് പൊതുവെ കരുതുന്നത്. എന്നാല്‍ എല്ലാ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഇത് ബാധകമല്ല. ചിലത് ശരീരഭാരം കൂടാന്‍ കാരണമാകും.
ചില പച്ചക്കറികള്‍ കാലറി കൂടിയവ ആയിരിക്കും. അതുകൊണ്ടുതന്നെ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നന്നല്ല. കാലറി കൂടുതല്‍ ആണെന്നു മാത്രമല്ല, ഗ്ലൈസെമിക് ഇന്‍ഡക്‌സും കൂടുതലായിരിക്കും. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഒഴിവാക്കുകയോ കുറച്ചു മാത്രം കഴിക്കുകയോ ചെയ്യേണ്ട ചില പച്ചക്കറികള്‍ ഇതാ.
ബീന്‍സും പയറും
ബീന്‍സിലും പയര്‍വര്‍ഗങ്ങളിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഒപ്പം മറ്റു പോഷകങ്ങളും ഉണ്ട്. എന്നാല്‍ ഒരു കപ്പ് ബീന്‍സില്‍ ഏതാണ്ട് 227 കാലറി ഉണ്ട്. കാലറി കുറച്ചുള്ള ഡയറ്റ് ആണ് നിങ്ങള്‍ പിന്തുടരുന്നതെങ്കില്‍ ബീന്‍സിന്റെയും പയറിന്റെയും അളവ് കുറയ്ക്കാം.
സ്വീറ്റ് കോണ്‍
ചോളത്തില്‍ സ്റ്റാര്‍ച്ച് ധാരാളം ഉണ്ട്. കൂടാതെ ഗ്ലൈസെമിക് ഇന്‍ഡക്‌സും കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. കുറെ മണിക്കൂറുകള്‍ കഴിഞ്ഞാല്‍ മാത്രമേ ഗ്ലൂക്കോസ് ലെവല്‍ താഴുകയുള്ളൂ. പെട്ടെന്ന് വിശക്കുകയും ചെയ്യും. എറെ നേരം വയര്‍ നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാകണമെങ്കില്‍ സ്വീറ്റ് കോണ്‍ ഒഴിവാക്കാം.
വെണ്ണപ്പഴം
ഒരു വലിയ വെണ്ണപ്പഴത്തില്‍ 332 കാലറി ഉണ്ട്. അതുകൊണ്ടുതന്നെ ഇത് അമിതമായ അളവില്‍ കഴിക്കരുത്.
ഉണക്കപ്പഴങ്ങള്‍
ഫ്രഷ് ആയ പഴങ്ങളെക്കാള്‍ ഡ്രൈഫ്രൂട്‌സില്‍ കാലറി കൂടുതലാണ്. സാലഡിലോ തൈരിലോ ധാന്യങ്ങളിലോ ചെറിയ അളവിലാണെങ്കിലും ഇവ ചേര്‍ക്കുന്നത് കാലറി കൂട്ടും. ഇവ ഒഴിവാക്കണമെന്നല്ല, മറിച്ച് മിതമായ അളവിലേ കഴിക്കാവൂ എന്നു മാത്രം.
Post Your Comments