അഹമ്മദാബാദ്•ഇന്ത്യയുടെ മത സൗഹാര്‍ദ്ദത്തെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മതസൗഹാര്‍ദം നിലനില്‍ക്കുന്ന നാടാണ് ഇന്ത്യയെന്നും വിവിധ മതവിഭാഗങ്ങള്‍ സാഹോദര്യത്തോടെ രാജ്യത്ത് കഴിയുന്നത് മാതൃകയാണെന്നും ട്രംപ് പറഞ്ഞു. അഹമ്മാദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ ‘നമസ്തേ ട്രംപ്’ റാലിയില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്.
അമേരിക്ക ഇന്ത്യയുടെ വിശ്വസ്തരായ സുഹൃത്തായിരിക്കും. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇത്രയേറെ വൈവിധ്യങ്ങളുണ്ടായിട്ടും ഇന്ത്യ കാത്തുസൂക്ഷിക്കുന്ന ഐക്യം മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണ്. ജനാധിപത്യം നിലനിര്‍ത്തി ഇത്രയധികം പുരോഗതി കൈവരിച്ച രാജ്യം വേറെയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണ് ഇന്ത്യയെന്നും പ്രതിരോധ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയിലെ തീവ്രവാദം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ട്രംപ് പാകിസ്ഥാനോട് ആവശ്യപ്പെദുകയും ചെയ്തു.
ഇസ്ലാമിക തീവ്രവാദം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഭീകരര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന് നിര്‍ദ്ദേശം നല്‍കിയെന്ന് പറഞ്ഞ ട്രംപ്, ആ രാജ്യവുമായി അമേരിക്കയ്ക്ക് നല്ല സൗഹൃദമാണെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments