ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയെന്ന രീതിയിൽ തുടരുന്ന വ്യാപക കലാപത്തിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പൊലീസുകാരനും തദ്ദേശവാസിയായ ഒരാളുമാണ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ കല്ലേറ് നടത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കല്ലേറില്‍ പരിക്കേറ്റ ഹെഡ് കോണ്‍സ്റ്റബ്ള്‍ രത്തന്‍ലാലാണ് കൊല്ലപ്പെട്ട പൊലീസുകാരന്‍. വൈകീട്ടോടെയാണ് തദ്ദേശവാസിയായ ഒരാള്‍ കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്.
ഡല്‍ഹിയിലെ കലാപത്തില്‍ വെടിയുതിര്‍ക്കുന്ന യുവാവിന്റെ ചിത്രം പുറത്ത്
ചാന്ദ്ബാഗ്, ഭജന്‍പുര, മൗജ്പുര്‍, ജാഫറാബാദ് തുടങ്ങിയ ഇടങ്ങളിലാണ് സംഘര്‍ഷം വ്യാപിച്ചത്. പ്രദേശത്തെ നൂറുകണക്കിന് വീടുകളും കടകളും അക്രമികള്‍ തകര്‍ത്തു. നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. പൊലീസുകാരന്‍ കൊല്ലപ്പെട്ടതോടെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതിനിടെ, രണ്ടുദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വൈകീട്ട് 7.30ഓടെ ഡല്‍ഹിയില്‍ എത്തി.
മൗജ്പുര്‍ ബബര്‍പൂര്‍ മെട്രോ സ്റ്റേഷന് സമീപം യമുന വിഹാറില്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ജാഫറാബാദിലും മൗജ്പൂരിലും രണ്ടിലധികം വാഹനങ്ങള്‍വീതവും കത്തിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ജി.ടി.ബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭജന്‍പുരയില്‍ പെട്രോള്‍ പമ്പിന് തീയിട്ടു. അതേസമയം രാജ്യത്തെ ലോകത്തിന്റെ മുന്നിൽ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം.
Post Your Comments