
ആലപ്പുഴയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ഇതോടെ ഒരു മണിക്കൂറായി ആലപ്പുഴ വഴിയുള്ള ട്രെയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നേത്രാവതി, മെമു ട്രെയിനുകൾ വിവിധയിടങ്ങളിൽ പിടിച്ചിട്ടിരിക്കുകയാണ്.
പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട നിർമാണ സാധനങ്ങൾ കൊണ്ടുവന്ന ഗുഡ്സ് ട്രെയിനാണ് പാളം തെറ്റിയത്. എറണാകുളത്ത് നിന്നും വിദഗ്ധ സംഘം എത്തിയതിന് ശേഷം മാത്രമേ ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂ.
Post Your Comments