ലഖ്നൗ: ഡോ. കഫീല്‍ ഖാന്റെ അമ്മയുടെ സഹോദരനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. അമ്മാവന്‍ നസ്റുല്ല അഹ്മദ് വാര്‍സി വെടിയേറ്റു മരിച്ചു. ഗൊരഘ്പൂരിലെ വീട്ടിനുള്ളില്‍ വച്ചാണ് അജ്ഞാതരുടെ വെടിയേറ്റ് നസ്റുല്ല കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ സ്വത്തു തര്‍ക്കമാണെന്നാണ് പൊലിസ് പുറത്തുവിട്ട ആദ്യ പ്രതികരണം. വീട്ടിനുള്ളില്‍ കുടുംബത്തോടൊപ്പമായിരുന്ന നസ്റുല്ലയ്ക്ക് മേല്‍ അജ്ഞാത സംഘമെത്തി വെടിയുതിര്‍ക്കുകയായിരുന്നു.
Read Also : പൗരത്വ പ്രതിഷേധത്തിനു മറവിൽ മതവിദ്വേഷ പ്രസംഗം; ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു
സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. അനില്‍ സോങ്കാര്‍, ഇമാമുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ബന്ധുക്കള്‍ എഴുതിനല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചുവെന്ന് പൊലിസ് അറിയിച്ചു.
സി.എ.എ വിരുദ്ധ പോരാട്ടത്തില്‍ ശക്തമായി രംഗത്തുള്ള ഡോ. കഫീല്‍ ഖാനെതിരെ നാഷണല്‍ സെക്യൂരിറ്റി ആക്ട് (എന്‍.എസ്.എ) ചുമത്തിയിരുന്നു.
Post Your Comments