Latest NewsNewsIndia

സുപ്രീംകോടതി വിധിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ ഗതാഗതം സ്തംഭിപ്പിക്കുന്നു ; സ്ത്രീകളുടെ വഴിതടയല്‍ സമരം ; മെട്രോ സ്റ്റേഷന്‍ അടച്ചു

ദില്ലി: ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണമാനദണ്ഡം നടപ്പാക്കാനാകില്ലെന്ന സുപ്രീംകോടതി വിധിക്ക് എതിരെ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് പൗരത്വ നിയമഭേദഗതിക്കെതിരെ സമരത്തിനായി ഒത്തുകൂടിയ സ്ത്രീകള്‍. വടക്കുകിഴക്കന്‍ ദില്ലിയിലെ ജഫ്രാബാദില്‍ പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളുടെ വഴി തടയല്‍ സമരം. ശനിയാഴ്ച രാത്രി മുതലാണ് നൂറുകണക്കിന് സ്ത്രീകള്‍ ജഫ്രാബാദിലെ പ്രധാനപാത തടഞ്ഞ് സമരം തുടങ്ങിയത്.

ജഫ്രാബാദ് മെട്രോ സ്റ്റേഷന് തൊട്ടുമുന്നിലാണ് ശനിയാഴ്ച രാത്രി ഇരുന്നൂറോളം സ്ത്രീകള്‍ ദേശീയപതാകകളുമായി എത്തിയത്. സമരത്തെത്തുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ജഫ്രാബാദ് മെട്രോ സ്റ്റേഷന്‍ അടച്ചു. ആസാദി മുദ്രാവാക്യങ്ങളുയര്‍ത്തിയ ഇവര്‍ സ്റ്റേഷന് മുന്നിലെ പ്രധാനപാതയില്‍ കുത്തിയിരുന്നു. വിവരമറിഞ്ഞ പൊലീസ് വന്‍ സന്നാഹവുമായി എത്തിയപ്പോഴേക്ക് നിരവധിപ്പേര്‍ ഇവിടേക്ക് സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാരത് ബന്ദിനോട് തണുത്ത പ്രതികരണമാണ്. എങ്ങും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button