
ന്യൂഡല്‍ഹി: പഠനയാത്രയ്ക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ കുടുങ്ങി. തൃശൂര്‍ മണ്ണുത്തി ഡയറി സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികളാണ് ടൂര്‍ ഏജന്‍സിയുടെ അനാസ്ഥമൂലം ഡല്‍ഹിയില്‍ കുടുങ്ങിയത്. 23 ദിവസത്തെ പഠനയാത്രയ്ക്കായി തിരുവനന്തപുരത്തെ ആദിത്യ ഡെസ്റ്റിനേഷന്‍സ് എന്ന ട്രാവല്‍ ആന്‍ഡ് ടൂര്‍ ഏജന്‍സിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടാക്കിയത്. ഇതിന് ഏഴു ലക്ഷം രൂപയും വാങ്ങി. രണ്ട് അദ്ധ്യാപകരും ഒരു അനധ്യാപികയും കൂടി ഉള്‍പ്പെടുന്ന സംഘം 18നാണു ഡല്‍ഹിയിലെത്തിയത്. ഇന്നലെ ഹരിയാനയിലെ കര്‍ണാലിലേക്കു പോകാനിരിക്കെയാണു ഹോട്ടലില്‍ പണം അടച്ചിട്ടില്ലെന്ന് അറിഞ്ഞത്.
എന്നാല്‍ വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ തങ്ങിയ ഹോട്ടലില്‍ ഈ ഏജന്‍സി പണം അടച്ചില്ല. പിന്നീട് മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും കയ്യിലുണ്ടായിരുന്ന 86000 രൂപ നല്‍കിയാണ് ഹോട്ടല്‍ ബില്‍ തീര്‍പ്പാക്കിയത്.കയ്യിലുണ്ടായിരുന്ന മുഴുവന്‍ പണം കൊടുത്ത് ഹോട്ടല്‍ ബില്ല് സെറ്റില്‍ ചെയ്തത് കൊണ്ട് ഇനി ഇവരുടെ കൈവശം ഭക്ഷണത്തിനു പോലും പണമില്ല. ടൂര്‍ ഏജന്‍സിയില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ഫോണ്‍ എടുക്കുന്നുമില്ല.
ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലെ കര്‍ണാലിലേക്കാണ് ഇനി വിദ്യാര്‍ഥികള്‍ക്കു പോകേണ്ടത്. 23 ദിവസത്തെ പര്യടനത്തില്‍ ആദ്യത്തെ 2 ദിവസം കഴിഞ്ഞിട്ടേയുള്ളൂ.പല തവണ ടൂര്‍ ഏജന്‍സി ഉടമ അരുണിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫാണ്. തിരുവനന്തപുരത്തെ ഓഫിസും അടച്ചിട്ടിരിക്കുകയാണ്.യാത്ര പുറപ്പെട്ട ദിവസം അരുണ്‍ കോളജിലെത്തിയിരുന്നു. ടൂര്‍ ഗൈഡായ ആള്‍ക്കു കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. തിരുവനന്തപുരത്തെ വീട്ടില്‍ 3 ദിവസമായി അരുണ്‍ എത്തിയിട്ടില്ലെന്നും അറിയുന്നു.
23 ദിവസത്തെ യാത്രയില്‍ അമൃത്സര്‍, മണാലി, ഡെറാഡൂണ്‍, ഡല്‍ഹി, മുംബൈ, ഗോവ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണു പദ്ധതി. തട്ടിപ്പ് അറിഞ്ഞതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഇവര്‍ക്ക് കേരള ഹൗസില്‍ താമസവും ഭക്ഷണവും ഒരുക്കി. കേരള ഹൗസ് അധികൃതര്‍ ഹരിയാനയിലെ കര്‍ണാല്‍ വരെ യാത്രയ്ക്കു സൗകര്യമൊരുക്കി. തട്ടിപ്പ് വാര്‍ത്ത പുറത്ത് എത്തിയതോടെ ആദിത്യ ഡെസ്റ്റിനേഷന്‍സ് എന്ന സ്ഥാപനത്തിനെതിരെ കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.
ഈ ഏജന്‍സിക്ക് സംഘടനകളില്‍ അംഗത്വമില്ല. തിരുവനന്തപുരം ന്മ ആദിത്യ ഡെസ്റ്റിനേഷന്‍സ് എന്ന ട്രാവല്‍ ഏജന്‍സി അംഗത്വമെടുത്തിട്ടില്ലെന്ന് ട്രാവല്‍ടൂറിസം മേഖലയിലെ ഔദ്യോഗിക സംഘടനകള്‍ അറിയിച്ചു. ഏജന്‍സിക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
Post Your Comments