ലക്‌നൗ: പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം നല്‍കുന്നതില്‍ അഭിമാനമുണ്ടെന്ന് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. ലക്‌നൗവില്‍ ഹിന്ദുസ്ഥാന്‍ സമാഗമത്തില്‍ സംസാരിക്കുകയായിരുന്നു സ്‌മൃതി ഇറാനി. ‘സിഖ് അല്ലെങ്കില്‍ ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തവരെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച കേസുകളുണ്ട്. അത്തരത്തിലുള്ള ആളുകളാണ് ഇന്ത്യയില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്നത്. അവര്‍ക്ക് ആവശ്യമായ അഭയം നല്‍കുന്ന ഈ നിയമത്തില്‍ എനിക്ക് അഭിമാനമുണ്ട് ‘- സ്‌മൃതി ഇറാനി പറഞ്ഞു.
‘ഞങ്ങള്‍ മോദിയെ കൊലപ്പെടുത്തും’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ കുട്ടികളെ പരിശീലിപ്പിക്കുമ്ബോള്‍ നിങ്ങള്‍ എന്താണ് പറയുന്നത്? ഞങ്ങള്‍ 15 കോടി ആണെന്ന് പറയുന്നവരോട് നിങ്ങള്‍ എന്താണ് പറയുന്നത്? മന്ത്രി ചോദിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഈ സാഹചര്യത്തില്‍ അവരോട് സംസാരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സമ്മതിക്കുന്നതിനിടെ, ഷഹീന്‍ ബാഗില്‍ ഭിന്നിപ്പുള്ള മുദ്രാവാക്യങ്ങളുപയോഗിച്ച് കോണ്‍ഗ്രസിലെ സല്‍മാന്‍ ഖുര്‍ഷിദിനെപ്പോലുള്ള നേതാക്കള്‍ അഭിനിവേശം കൊള്ളുകയാണെന്നും അവര്‍ ആരോപിച്ചു. പണ്ഡിറ്റുകളെ കാശ്മീരില്‍ നിന്ന് പുറത്താക്കിയപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം ഇതേ ആശങ്ക പ്രകടിപ്പിക്കാത്തതെന്ന് മന്ത്രി ചോദിച്ചു. പ്രതിഷേധക്കാര്‍ മക്കളെ എന്തിനാണ് പ്രതിഷേധ സ്ഥലത്തേക്ക് കൊണ്ടുവരുന്നതെന്നും മന്ത്രി ചോദിച്ചു. ശൈത്യകാലത്ത് ഒരു സ്ത്രീ തന്റെ നാലുമാസം പ്രായമുള്ള കുട്ടിയെ പ്രതിഷേധ സ്ഥലത്തേക്ക് കൊണ്ടുവന്നതും, ആ കൂട്ടിയുടെ മരണവും ഞെട്ടലുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
ജനാധിപത്യ പ്രക്രിയയിൽ ജനങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും അവര്‍ റോഡുകള്‍ തടയരുതെന്ന് തിങ്കളാഴ്ച സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.’കാഴ്ചപാടുകള്‍ പ്രകടമാക്കുന്നതിലൂടെയാണ് ജനാധിപത്യം നിലനില്‍ക്കുന്നത്. എന്നാല്‍, അതിന് അതിരുകളും അതിര്‍ വരമ്ബുകളുമുണ്ട്. പ്രതിഷേധിക്കാം അതിന് ഒരു പ്രശ്‌നവുമില്ല. എന്നാല്‍ നാളെ മറ്റൊരു സമൂഹം വേറൊരു സ്ഥലത്ത് ഇതുപോലെ പ്രതിഷേധം നടത്തും. അപ്പോഴും ഗാതഗതം തടസപ്പെടും. എല്ലാവരും റോഡുകള്‍ ഇങ്ങനെ തടസപ്പെടുത്തിയാല്‍ ആളുകള്‍ എവിടെ പോകും എന്നത് മാത്രമാണ് ഞങ്ങളുടെ ആശങ്ക’-സുപ്രീം കോടതി ജസ്റ്റിസ് എസ്.കെ കൗള്‍ പറഞ്ഞു.
Post Your Comments