പ്രശസ്ത ബോളിവുഡ് പിന്നണിഗായകനും ഭാങ്ക്ര പോപ് സ്റ്റാറുമായ മിഖാ സിംഗിന്‍റെ മാനേജർ സൗമ്യ സാമിയെ മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി മൂന്നിന് അന്ധേരിയിലെ വസതിയിലാണ് അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവം നടന്ന ദിവസം രാത്രി മുഴുവനുമുളള പാർട്ടി കഴിഞ്ഞ് രാവിലെ ഏഴു മണിയോടു കൂടിയായിരുന്നു തിരിച്ചെത്തിയത്.
വൈകുന്നേരമായിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്നാണ് മരണം അറിഞ്ഞത്.
വിഷാദരോഗത്തിന്‍റേതായ ബുദ്ധിമുട്ടുകൾ സാമിക്ക് ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.കുടുംബ പ്രശ്നങ്ങളും വിഷാദരോഗവും കാരണം സ്റ്റുഡിയോയുടെ ഒന്നാമത്തെ നിലയിലായിരുന്നു അവർ താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. സാമിയുടെ നിര്യണത്തിൽ മിഖാ സിംഗ് അനുശോചനം രേഖപ്പെടുത്തി.
രാത്രി 10.15 ആയപ്പോൾ സ്റ്റുഡിയോയുടെ ഗ്രൗണ്ട് ഫ്ലോറിലുള്ള ചില ജീവനക്കാർ മുകളിലെത്തി അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് മുറിയിൽ ചലനമറ്റ സ്ഥിതിയിൽ കിടക്കുന്ന സാമിയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട്, മരണാന്തര ചടങ്ങുകൾക്കായി പഞ്ചാബിലുള്ള ബന്ധുക്കൾക്ക് മൃതദേഹം കൈമാറി.
Post Your Comments