Latest NewsKeralaNews

കോയമ്പത്തൂര്‍ വാഹനാപകടം ; മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്ട് ഇന്ന് കൈമാറും

തിരുവനന്തപുരം: അവിനാശി കെഎസ്ആര്‍ടിസി അപകടത്തെക്കുറിച്ചുള്ള മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ അന്വേഷണറിപ്പോര്‍ട്ട് ഇന്ന് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറും. കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. അപകടസ്ഥലത്തെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അപകടത്തെക്കുറിച്ചുള്ള കെഎസ്ആര്‍ടിസിയുടെ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പരിശോധനകള്‍ക്കായി തിങ്കളാഴ്ച അവിനാശിയില്‍ നിന്നും ബസ് ഏറ്റെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button