ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കാന്‍ സഹകരിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം.. മഹാരാഷ്ട്രയില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും ഇടഞ്ഞു നില്‍ക്കുന്നതിനിടെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍.
ജനസംഖ്യാ രാജ്യവ്യാപകമായി ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.ദേശീയ പൗരത്വപ്പട്ടികയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഉദ്ധവ് പറഞ്ഞു.. പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അതിന്റെ ഗുണഫലം ലഭിക്കും. രാജ്യം മുഴുവന്‍ പൗരത്വപ്പട്ടിക നടപ്പാക്കില്ല. പൗരന്മാര്‍ക്ക്‌എന്തെങ്കിലും അപകടം സംഭവിക്കുമ്പോള്‍ ഞങ്ങളതിനെ എതിര്‍ക്കുമെന്നും ഉദ്ധവ് പറഞ്ഞു.
മകനും മഹാരാഷ്ട്ര സര്‍ക്കാറില്‍ മന്ത്രിയുമായ ആദിത്യ താക്കറെയും ഉദ്ധവിനൊപ്പമുണ്ടായിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയെ സഖ്യകക്ഷികൾ ആശങ്കയോടെയാണ് കാണുന്നത്.
Post Your Comments