ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ഹൈദരാബാദ് എം.പിയായ അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പെണ്‍കുട്ടിയുടെ പാക് അനുകൂല മുദ്രാവാക്യം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാൽ യുവതിയെ ഇപ്പോൾ കയ്യൊഴിഞ്ഞിരിക്കുകയാണ് ഒവൈസി.
പ്രോഗ്രാമിന്റെ ബാഡ്ജ് ധരിച്ച യുവതിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഒവൈസിയുടെ പക്ഷം. യുവതിയുമായി തനിക്കോ പാര്‍ട്ടിക്കോ ബന്ധമില്ലെന്നും അവസാന ശ്വാസം വരെ ഭാരത് മാതാ കീ ജയ് മാത്രമാണ് തന്റെ മുദ്രാവാക്യമെന്നും ഒവൈസി വ്യക്തമാക്കി. എന്നാൽ ദേശദ്രോഹികളെ ഒവൈസി കൂടെനിര്‍ത്തുന്നുവെന്ന ആരോപണത്തിന് മറ്റൊരു തെളിവ് കൂടിയാണ് ഇതെന്നാണ് ആരോപണം. ആള്‍ക്കൂട്ടത്തിനിടെയില്‍ നിന്ന് പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യവും പെണ്‍കുട്ടി വേദിയിലെത്തുകയായിരുന്നു.
ഭരണഘടനയെ സംരക്ഷിക്കുക എന്ന ആശയം ഉയര്‍ത്തിയ പരിപാടിയില്‍ അസദുദ്ദീന്‍ ഒവൈസിയാണ് ഉദ്ഘാടകനായി എത്തിയത്. പെണ്‍കുട്ടി പാക് മുദ്രാവാക്യം വിളിക്കുമ്പോള്‍ ഒവൈസിയും വേദിയിലുണ്ടായിരുന്നു. പ്രവര്‍ത്തകരും നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും വേദിയിലെത്തി യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വീണ്ടും പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച് വേദിയില്‍ തുടര്‍ന്നു.
ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ച് ഇവരെ വേദിയില്‍ നിന്നും നീക്കി കൊണ്ടു പോകുകയായിരുന്നു.അമൂല്യ ലിയോണ എന്ന യുവതിയാണ് മുദ്രാവാക്യം വിളിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ പൊലീസ് പെണ്‍കുട്ടിക്കെതിരെ സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ 124 എ, 153 എ, എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ ബി.രമേഷ് അറിയിച്ചു. ജാമ്യം നിഷേധിച്ച പെണ്‍കുട്ടിയെ കോടതി മൂന്ന് ദിവത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Post Your Comments