Latest NewsKeralaNewsInternational

മലയാളി എന്‍ജിനിയറുടെ മരണം; അപകടമല്ല, ആത്മഹത്യയെന്ന് പോലീസ്

ദുബായ്: മലയാളി എന്‍ജിനീയര്‍ ദുബായില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ച സംഭവം അപകടമല്ല ആത്മഹത്യയെന്ന് പോലീസ്. മലപ്പുറം തിരൂര്‍ വളവന്നൂര്‍ സ്വദേശിയായ സബീല്‍ റഹ്മാന്‍ (25)ആണ് മരിച്ചത്. ഇയാള്‍ കാവല്‍ക്കാരനെ പറ്റിച്ച് അകത്ത് കയറുകയും ആത്യമഹത്യചെയ്തതാണെന്നുമാണ് പോലീസ് സ്ഥിതീകരിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സിലിക്കോണ്‍ ഒയാസീസിലുള്ള കെട്ടിടത്തിന്റെ 24-ാം നിലയില്‍ നിന്ന് കാല്‍വഴുതി വീഴുതുവീണെന്നാണ് കരുതിയിരുന്നത്.
ഒന്നര വര്‍ഷമായി ദുബായില്‍ പ്ലാനിങ് എന്‍ജിനീയറായി ജോലിചെയ്യുകയായിരുന്നു. അവിവാഹിതനായ സബീല്‍ റാസല്‍ഖോറില്‍ മൂത്ത സഹോദരനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. സംഭവം നടന്ന ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് പട്രോളും ഫോറന്‍സിക് വിദഗ്ധനും കെട്ടിടത്തിന് താഴെ വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തനിക്ക് താമസിക്കാന്‍ ഫ്‌ലാറ്റ് വേണമെന്ന് വാച്ച്മാനോട് ആവശ്യപ്പെടുകയും 24-ാം നിലയിലെ മുറിയുടെ താക്കോല്‍ വാങ്ങി മുകളിലേയ്ക്ക് പോവുകയുമായിരുന്നു. തുടര്‍ന്ന് ബാല്‍ക്കണിയില്‍ നിന്ന് ചാടുകയും ചെയ്തു. സിസിടിവി പരിശോധനയില്‍ വാച്ച് മാന്റെ മൊഴി ശരിയാണെന്ന് കണ്ടെത്തി.

സബീല്‍ റഹ്മാന്‍ ദുബായില്‍ ഒന്നര വര്‍ഷമായി പ്ലാനിങ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: സുബൈദ. ഫാസില ഷെറിന്‍, ജംഷീന, ഗയാസ് എന്നിവര്‍ സഹോദരങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button