സംസ്ഥാനത്തെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) താല്കാലിക ഒഴിവുണ്ട്. പ്രായപരിധി ജനുവരി ഒന്നിന് 41 വയസ്സ് കവിയാൻ പാടില്ല. വനിതകളെയും അംഗപരിമിതരെയും പരിഗണിക്കില്ല. ശമ്പളം പ്രതിമാസം 15,000 രൂപ. ബി.ടെക് ഇലക്ട്രിക്കൽ എൻജിനിയറിങ് യോഗ്യതയും പ്രസിദ്ധമായ വ്യവസായ സ്ഥാപനത്തിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവും വേണം. ഇത് കളിമൺ നിർമ്മാണത്തിലോ/ കളിമൺപാത്ര നിർമ്മാണത്തിലോ ആകുന്നത് അഭിലഷണീയം. നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് അഞ്ചിന് തൊട്ടടുത്തുള്ള പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.
Post Your Comments