ഗുല്‍ബര്‍ഗ: ഒവൈസിയുടെ സിഎഎ വിരുദ്ധ സമരങ്ങളെന്ന പേരിൽ നടക്കുന്നത് തികച്ചും വർഗീയ പ്രചാരണങ്ങൾ. പല പ്രസംഗങ്ങളിലും നടക്കുന്നത് കൊലവിളി പ്രസംഗങ്ങളും പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും. അസാസുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം നേതാവ്. പാര്‍ട്ടി ദേശീയ വക്താവ് മഹാരാഷ്ട്ര മുന്‍ എംഎല്‍എയുമായ വാരിസ് പത്താനാണ് ആദ്യം വിദ്വേഷ പ്രസംഗവുമായി രംഗത്തെത്തിയത്.
ഫ്രെബുവരി 15ന് കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നടന്ന സിഎഎ വിരുദ്ധ റാലിയിലാണ് ഒവൈസിയെ വേദിയിലിരുത്തിയുള്ള കൊലവിളി പ്രസംഗം. രാജ്യത്ത് മുസ്ലിങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം, അതു തന്നില്ലെങ്കില്‍ തട്ടിയെടുക്കാന്‍ സമയമായി. നമ്മള്‍ 15 കോടി മുസ്ലിങ്ങളേ കാണൂ, പക്ഷേ 100 കോടി ഹിന്ദുക്കള്‍ക്ക് മേല്‍ ആധിപത്യത്തിന് അതുമതിയാകും. മുസ്ലിങ്ങള്‍ ഒറ്റക്കെട്ട് ആകുന്നത് കണ്ടു ഭയക്കുകകയാണ് ഹിന്ദുക്കള്‍. നമ്മള്‍ ഒന്നായി പ്രവര്‍ത്തിക്കണം, സ്വാതന്ത്ര്യം തട്ടിയെടുക്കണം.
സിഎഎ വിരുദ്ധ സമരത്തില്‍ പെണ്ണുങ്ങള്‍ക്ക് പിന്നില്‍ ഒളിക്കുകയാണ് നമ്മളെന്നാണ് ചിലര്‍ കളിയാക്കുന്നത്. എന്നാല്‍, ഇപ്പോള്‍ പെണ്‍സിംഹങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ, അവരെ കണ്ടുവരെ പേടിക്കുകയാണ്. ഇനി ആണുങ്ങള്‍ കൂടി ഇറങ്ങിയാല്‍ എന്താകും അവസ്ഥ എന്ന് ആലോചിച്ചു നോക്കൂ. മുസ്ലിങ്ങള്‍ ഒറ്റക്കെട്ടായി ഇറങ്ങിയാല്‍ എന്താ സംഭവിക്കുക എന്ന് ഓര്‍ത്തുകൊള്ളുകയെന്നും വാരിസ് പത്താന്‍ പറഞ്ഞു.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇതിനു പിന്നാലെയാണ് അമൂല്യ എന്ന 19 കാരി ഒവൈസിയുടെ വേദിയിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചത്. കൂടാതെ തനിക്ക് പിന്നിൽ സമാന ആശയങ്ങളുള്ള വിദ്യാർത്ഥികളുടെ ഒരു വലിയ സംഘമുണ്ടെന്നും ഇവർ അവകാശപ്പെട്ടു. പൗരത്വ ബില്ലിനെതിരെയെന്ന രീതിയിലുള്ള പല സമരങ്ങളും വർഗീയത നിറഞ്ഞതും രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന താരത്തിലുള്ളതുമാണെന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്
Post Your Comments