യുഎഇ: യുഎഇയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കാന്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍. പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യുഎഇയുടെ സുവര്‍ണ്ണ ജൂബിലി കമ്മിറ്റി, ദുബായിലെ എക്‌സ്‌പോ 2020 ആസ്ഥാനത്ത് ആദ്യ യോഗം ചേര്‍ന്നു. അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ അധ്യക്ഷനായി.
രാജ്യത്തിന്റെ അമ്പതാം സ്ഥാപക വാര്‍ഷികം ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് ചര്‍ച്ചയുടെ പ്രധാന ആകര്‍ഷണം. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി യുഎഇയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കും സംരംഭങ്ങള്‍ക്കുമായി സമിതി അംഗങ്ങള്‍ സമഗ്രമായ പദ്ധതി തയ്യാറാക്കി. മാതൃരാജ്യത്തിന്റെ സ്‌നേഹത്തെ പ്രതിഫലിപ്പിക്കുന്നതും യുഎഇയുടെ ആഗോള വിജയഗാഥ പറയുന്നതുമായ വിവിധ സംരംഭങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സംയോജിത അജണ്ടയിലാണ് സമിതി പ്രവര്‍ത്തിക്കുന്നതെന്ന് ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അഭിപ്രായപ്പെട്ടു.
”സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ യുഎഇയിലെ എല്ലാ അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് വികസനത്തിന്റെ പുതിയ മേഖലകളിലൂടെ ഭാവിയിലേക്ക് ഒരുങ്ങുകയും എമിറാറ്റികളെ ശാക്തീകരിക്കുകയും രാജ്യത്തിന്റെ പുരോഗതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നത്,” ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് യോഗത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രൂപീകരിച്ച ഈ സമിതിക്ക് എമിറേറ്റ്സിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഒരുമിച്ച് നടത്താനുള്ള ചുമതലയുണ്ട്. ആഘോഷങ്ങളില്‍ യുഎഇ എംബസികള്‍ക്ക് എങ്ങനെ പങ്കെടുക്കാമെന്നതിനെക്കുറിച്ചും സമിതി അംഗങ്ങള്‍ ചര്‍ച്ച നടത്തി. രാജ്യത്തിന്റെ രൂപവത്കരണത്തിനുശേഷം നേട്ടങ്ങള്‍ മാപ്പ് ചെയ്യേണ്ടതിന്റെ ആവശ്യകതയും ഭാവിതലമുറകള്‍ക്കായി ആര്‍ക്കൈവല്‍ മെറ്റീരിയലുകള്‍ സംരക്ഷിക്കുന്നതിനെകക്ുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.
Post Your Comments