ലണ്ടന്‍: ബ്രിട്ടന്‍ പുതിയ വിസ നിയമം പ്രഖ്യാപിച്ചത് ഇന്ത്യയ്ക്ക് അനുകൂലമായി. ഇതോടെ മലയാളി നഴ്സുമാര്‍ക്കും ടീച്ചര്‍മാര്‍ക്കും ടെക്കികള്‍ക്കും ധാരാളം തൊഴിലവസരങ്ങള്‍ വരുന്നു. ബ്രിട്ടനിലേക്ക് പോകാനുള്ള വഴിതേടുന്നവര്‍ക്ക് ഇനി ബ്രിട്ടന്റെ പുതിയ വിസ മാനദണ്ഡങ്ങള്‍ വന്നതോടെ കാര്യങ്ങള്‍ ഇനി എളുപ്പമായി മാറും. ബ്രെക്സിറ്റ് സംഭവിച്ചതോടെയാണ് ബ്രിട്ടിന്‍ പുതിയ വിസ പോളിസി പ്രഖ്യാപിച്ചത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായിരുന്നപ്പോള്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ജോലി തേടി കൂട്ടത്തോടെ യുകെയിലേയ്ക്ക് എത്തുന്ന സാഹചര്യമായിരുന്നു. ഇതോടെ കഴിവുള്ള മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ജോലി കിട്ടാത്ത സാഹചര്യം ഉണ്ടായി. എന്തായാലും ജോലി തേടി ഓസ്ട്രേലിയയിലേക്ക് പോകാതെ യുകെയില്‍ മികച്ച ശമ്ബളത്തില്‍ ജോലി ചെയ്യാന്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് അവസരം ഒരുങ്ങുന്നതാണ് ഇപ്പോഴത്തെ പുതിയ ഇമിഗ്രേഷന്‍ നിയമം.
കഴിഞ്ഞ ദിവസം ബ്രിട്ടണിലെ ഇന്ത്യന്‍ വംശജയായ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പുറത്തു വിട്ട പുതിയ ഇമിഗ്രേഷന്‍ നിയമം അനുസരിച്ച് യുകെയില്‍ ജോലി ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും മലയാളികള്‍ക്കും ഒരേ നിയമം. അവരുടെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമ്‌ബോള്‍ നമ്മുടേത് ഇളവ് ചെയ്തു തന്നിരിക്കുന്നു. അങ്ങനെ ബ്രക്സിറ്റിനെ കൊണ്ടു നേട്ടം ഉണ്ടാവുന്നത് ഇന്ത്യക്കാര്‍ക്കാവുകയാണ്.
Post Your Comments