ശിവപൂജയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൂവളത്തില. ശിവക്ഷേത്രത്തിൽ കൂവളത്തില കൊണ്ടുളള അർച്ചനയാണ് ഏറ്റവും പ്രധാനം. ശിവരാത്രിദിനത്തിൽ ക്ഷേത്രത്തിൽ വില്വപത്രം പൂജയ്ക്കായി സമർപ്പിച്ച് ബില്വാഷ്‌ടകം ചൊല്ലി നമസ്കരിക്കുന്നത് ഇരട്ടിഫലം നൽകുമെന്നാണ് പറയപ്പെടുന്നത്. കൂവളച്ചുവട്ടിലിരുന്നു പഞ്ചാക്ഷരീമന്ത്രം ചൊല്ലി ശിവപൂജ നടത്തിയാൽ സകലപാപങ്ങളും നീങ്ങും. ശിവഭക്തിയോടെ കൂവളം നട്ടു പരിപാലിക്കുന്നതു ഗ്രഹദോഷങ്ങൾ കുറയ്ക്കും. കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും വർധിക്കുകയും ചെയ്യും. എല്ലാ ശിവക്ഷേത്രങ്ങളിലും പ്രഥമസ്ഥാനം നൽകി കൂവളം പരിപാലിക്കുന്നുണ്ട്.
മാസപ്പിറവി, പൗർണമി, അമാവാസി, അഷ്ടമി, നവമി, ചതുർഥി, തിങ്കളാഴ്ച , ശിവരാത്രി ഈ ദിവസങ്ങളിൽ കൂവളത്തില പറിക്കരുതെന്നാണ് പറയപ്പെടുന്നത്. ഇത് ശിവകോപത്തിന് കാരണമാകും. ഈ ദിവസങ്ങളുടെ തലേന്നു പറിച്ചുവച്ചു പിറ്റേന്നു പൂജ നടത്താവുന്നതാണ്. കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ ഇലകൾ അടർത്താവൂ.
Post Your Comments