KeralaLatest NewsNewsIndia

സംസ്ഥാനത്ത് രൂക്ഷമായ പാല്‍ ക്ഷാമം; തമിഴ്‌നാട് പാൽ കേരളത്തിലേക്ക്

ചൂട് കൂടിയതും കാലികള്‍ക്കുണ്ടായ അസുഖങ്ങളുമാണ് പാലിന്‍റെ ക്ഷാമം രൂക്ഷമാകാന്‍ കാരണം

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ പാല്‍ ക്ഷാമം പരിഹരിക്കാന്‍ മില്‍മ നടപടി തുടങ്ങി. തമിഴ്നാട്ടില്‍‌ നിന്നും ഒന്നേമുക്കാല്‍ ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനമെത്തിക്കാനാണ് തീരുമാനം. അധിക വില കൊടുത്ത് പാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങേണ്ടി വന്നാലും പാല്‍ വില വര്‍ധിപ്പിക്കില്ലെന്ന് മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

തമിഴ്നാടുമായി സെക്രട്ടറി തല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ഒന്നേമുക്കാല്‍ ലക്ഷം പാലാണ് തമിഴ്നാട്ടില്‍ നിന്നും എത്തിക്കുക. ചൂട് കൂടിയതും കാലികള്‍ക്കുണ്ടായ അസുഖങ്ങളുമാണ് പാലിന്‍റെ ക്ഷാമം രൂക്ഷമാകാന്‍ കാരണം. ഇതു മൂലം പ്രതിദിനം രണ്ടര ലക്ഷം ലിറ്റര്‍ പാലിന്‍റെ കുറവാണ് സംസ്ഥാനത്തുള്ളത്. മലബാറില്‍ പാല്‍ സംഭരണത്തില്‍ മൂന്ന് ശതമാനത്തോളം കുറവ് വന്നു. ഇത് പരിഹരിക്കാന്‍ അടിയന്തര നടപടികളാണ് മില്‍മ സ്വീകരിച്ചിരിക്കുന്നത്.

ALSO READ: ഇടുക്കിയിലെ കനത്ത മഞ്ഞും കൊടും വളവും വില്ലനായി; കൈവരിയില്ലാത്ത വീതി കുറഞ്ഞ പാലത്തില്‍ നിന്നും കാര്‍ നിയന്ത്രണം വിട്ടു; ഒരുപാട് പേർക്ക് ഇനിയും ചികിത്സ നല്കാൻ ആഗ്രഹിച്ചിരുന്ന ആ യുവ ഡോക്ടറെ മരണം വന്നു കൂട്ടിക്കൊണ്ടു പോയി

മഹാരാഷ്ട്രയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും കൂടുതല്‍ പാല്‍ കൊണ്ടു വരും. അധികം പണം കൊടുത്ത് പാല്‍ വാങ്ങിയാലും അതിന്‍റെ ബാധ്യത ഉപഭോക്താക്കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നും മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ പറഞ്ഞു. അടുത്ത മാസം 11 വരെ കര്‍ഷകര്‍ക്ക് അധികതുക നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മൂന്നു കോടി പത്തു ലക്ഷം രൂപ ഈ ഇനത്തില്‍ അധികം ചെലവഴിക്കേണ്ടി വരുമെന്നാണ് മില്‍മ കണക്കു കൂട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button