Latest NewsKeralaNews

തന്റെ അസുഖം, അമേരിക്കയിലെ ചികിത്സ എന്നിവയെ കുറിച്ചും മുന്നോട്ടുള്ള പാർട്ടി പ്രവർത്തനങ്ങളെ കുറിച്ചും കോടിയേരി മനസ്സു തുറക്കുന്നു

തിരുവനന്തപുരം: തന്റെ അസുഖം, അമേരിക്കയിലെ ചികിത്സ എന്നിവയെ കുറിച്ചും മുന്നോട്ടുള്ള പാർട്ടി പ്രവർത്തനങ്ങളെ കുറിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മനസ്സു തുറക്കുകയാണ്. രോഗത്തിനെതിരെ പോരാടാൻ ഏറ്റവും പ്രചോദനം നൽകിയതു പാർട്ടിയാണെന്ന് കോടിയേരി പറഞ്ഞു.

സ്ഥിരം നടത്താറുള്ള പ്രമേഹ പരിശോധനയിൽ അവിചാരിതമായാണു രോഗം കണ്ടെത്തിയത്. പാൻക്രിയാസ് കാൻസറാണെന്നു പിന്നീട് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി മിക്ക ദിവസവും വിളിച്ചു. അമേരിക്കയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സഹകരണം എടുത്തുപറയണം. ഒരുപാടുപേർ തനിക്കുവേണ്ടി പ്രാർഥിച്ചു. ജീവിതം ഒരു പോരാട്ടമാണ്. ഏതവസ്ഥയായാലും പോരാട്ടം തുടരുക തന്നെ–മനോരമ ചാനലിനു വേണ്ടി അനുവദിച്ച അഭിമുഖത്തിലാണ് കോടിയേരി മനസ്സു തുറന്നത്.

യുഎപിഎ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയം സിപിഎമ്മിനു മാനുഷികതയുടെ പ്രശ്നമല്ലെന്നും സംഘടനാ പ്രശ്നമാണെന്നും കോടിയേരി പറഞ്ഞു. വിഎസിനെ മുഖ്യമന്ത്രിയാക്കാൻ പിണറായിയാണു മുൻകൈ എടുത്തതെന്നു കോടിയേരി പറഞ്ഞു. മാരാരിക്കുളത്തു തോറ്റശേഷം വിഎസിനു സുരക്ഷിത മണ്ഡലം നൽകണമെന്നു പറഞ്ഞതും മലമ്പുഴ തിരഞ്ഞെടുത്തതും പിണറായിയാണ്.

ALSO READ: എറണാകുളത്ത് നിന്ന് പോയ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് ഏഴു മരണം

ഭൂരിപക്ഷത്തെ മറക്കുന്ന സമീപനം ഒരുകാലത്തും സിപിഎമ്മിനില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തു ശബരിമലയുമായി ബന്ധപ്പെട്ടു തെറ്റിദ്ധാരണ ഉണ്ടായി. സുപ്രീംകോടതി എന്തു വിധിച്ചാലും നടപ്പാക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. പുനഃപരിശോധനാ ഹർജിയിലെ വിധിയും നടപ്പിലാക്കും. അവധാനതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇത് കോടിയേരി പറഞ്ഞു. ശബരിമല അന്തിമ വിധി എന്താണെങ്കിലും വിശ്വാസികളെ കൂടി വിശ്വാസത്തിലെടുത്തേ നടപ്പാക്കൂവെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button