ഡെറാഡൂണ്‍: പുല്‍വാമഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ മേജര്‍ വിഭൂതി ശങ്കര്‍ ഡൗന്‍ഡിയാലിന്റെ ഭാര്യ നികിത കൗള്‍ സൈനികസേവനത്തിനൊരുങ്ങുന്നു. സേനയില്‍ ചേരുന്നതിനായുള്ള പരീക്ഷയും അഭിമുഖവും കഴിഞ്ഞ ശേഷം തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമപ്പട്ടികയ്ക്കായി കാത്തിരിക്കുകയാണ് ഇരുപത്തെട്ടുകാരിയായ നികിത.
ആക്രമണത്തിനെത്തിയ ഭീകരരെ തുരത്തുന്നതിനുള്ള സൈനിക നീക്കത്തിനിടെയാണ് മേജര്‍ വിഭൂതി ശങ്കറിന് ജീവന്‍ നഷ്ടമായത്. നന്മ മാത്രമായിരുന്നു വിഭൂതിയുടെ പ്രത്യേകതയെന്ന് നികിത പറയുന്നു. സ്‌നേഹം, അനുകമ്പ, ധീരത, ബുദ്ധിസാമര്‍ഥ്യം തുടങ്ങിയ ഗുണങ്ങളെല്ലാം ഒത്തു ചേര്‍ന്ന ഒരു വ്യക്തിയായിരുന്നു വിഭൂതിയെന്നും നികിത ഓര്‍മിക്കുന്നു. വെറും പത്ത് മാസമാണ് നികിതയും മേജര്‍ വിഭൂതി ശങ്കറും ഒരുമിച്ച് ജീവിച്ചത്.
Post Your Comments