Latest NewsFootballNewsSports

ഒടുവില്‍ ഫുട്ബാളില്‍ അതും സംഭവിച്ചു ; എതിര്‍ കളിക്കാരന്റെ ജനനേന്ത്രിയം കടിച്ചു പറിച്ചു

ഫുട്‌ബോളില്‍ പലപ്പോളും അക്രമ സംഭവങ്ങള്‍ നടക്കാറുണ്ട് എന്നാല്‍ ഒരു പരിധിവരെ അതു നിയന്ത്രിച്ചു നിര്‍ത്താറുമുണ്ട് താരങ്ങള്‍. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്നത് ഏവരെയും അമ്പരപ്പിക്കുന്ന വാര്‍ത്തയാണ്. ഫുട്‌ബോളില്‍ ഇതുവരെ ഉണ്ടാകാതിരുന്ന കാര്യം എന്നാല്‍ ഒടുവില്‍ ഫുട്ബാളില്‍ അതും സംഭവിച്ചു, എതിര്‍ കളിക്കാരന്റെ ജനനേന്ത്രിയം കടിച്ചു പറിച്ചു. 10 തുന്നല്‍ വേണ്ടി വന്ന പരുക്ക്. കളിക്കിടയില്‍ എതിര്‍ കളിക്കാരന്റെ ലൈംഗിക അവയവം കടിച്ചു പറിച്ച താരത്തിന് 5 വര്‍ഷം കളി വിലക്കാണ് ശിക്ഷ.

ഫ്രഞ്ച് അമച്വര്‍ ലീഗില്‍ ഫ്രാന്‍സിലെ നോര്‍ത്ത് ഈസ്റ്റ് പ്രാവശ്യാ ടീമുകളായ ടെര്‍വില്ല യൂത്തും സ്യോട്രിച്ച് അക്കാഡമിയും ആയുള്ള മത്സരത്തിനിടയില്‍ രണ്ടു കളിക്കാര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ റഫറി ഇരുവരെയും താക്കീതു നല്‍കി കളിയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്തു. മത്സരത്തില്‍ ഇരുടീമുകളും ഓരോഗോള്‍ നേടി സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

എന്നാല്‍ തുടര്‍ന്നാണ് പറഞ്ഞുപോലും കേട്ടിട്ടില്ലാത്ത സംഭവം അരങ്ങേറിയത്. ഇരുവരും വീണ്ടും കാര്‍ പാര്‍ക്കില്‍ വച്ചു ഏറ്റുമുട്ടുകയും ഒരാള്‍ മറ്റേ ആളുടെ പെനിസ് കടിച്ച് പറിക്കുകയും ചെയ്തു. പരുക്ക് മാരകമായിരുന്നു. തുടര്‍ന്ന് അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 10 തയ്യല്‍ വേണ്ടി വരുകയും ചെയ്തു.

കഴിഞ്ഞ നവംബര്‍ 17 നു നടന്ന സംഭവം ഇപ്പോഴാണ് ‘ ലാ റിപ്പബ്ലിക്കന്‍ ലോറിയോണ്‍’ പത്രം പുറത്തു വിട്ടിരിക്കുന്നത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ ഈ സംഭവത്തില്‍ പങ്കാളികളായ രണ്ടു പേര്‍ക്കും ശിക്ഷ നല്‍കിയതായി മൊസെ ജില്ലാ ഭരണാധികാരി ഇമ്മാനുവേല്‍ സെലിംഗ് അറിയിച്ചു. കടിച്ച ആളിന് 5 കൊല്ലവും കടി കൊണ്ട ആളിന് 6 മാസവും കളിയില്‍ നിന്ന് വിലക്ക്. അടി പിടിയില്‍ പങ്കാളി ആയതിനാണ് കടികൊണ്ടയാള്‍ക്കുള്ള ശിക്ഷ. കൂടാതെ കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാത്തതിന് ടെര്‍വില്ല ടീമിനും കിട്ടി ശിക്ഷ. രണ്ടു പോയിന്റ് റിഡക്ഷനും 200 യുറോ ഫൈനും. ഇവരുടെ അടുത്ത മത്സരം മെയ് 17 നു ആണ്.

shortlink

Post Your Comments


Back to top button