KeralaLatest NewsNews

കേരളത്തില്‍ കെ.സുരേന്ദ്രന്‍ ബിജെപിയുടെ അധ്യക്ഷനായി ചുമതലയേറ്റതോടെ പാര്‍ട്ടിയില്‍ അടിമുടി മാറ്റം.. അമിത് ഷായുടെ ചാണക്യതന്ത്രം ഇനി കേരളത്തിലേക്ക് … യുപിയില്‍ ജനങ്ങള്‍ ഏറ്റെടുത്തത് ഇവിടെ കേരളത്തിലും പരീക്ഷിയ്ക്കാനൊരുങ്ങുന്നു

കോഴിക്കോട്: കേരളത്തില്‍ കെ.സുരേന്ദ്രന്‍ ബിജെപിയുടെ അധ്യക്ഷനായി ചുമതലയേറ്റതോടെ ബിജെപിയില്‍ വലിയ രീതിയില്‍ മാറ്റം വരുന്നു. കെ.സുരേന്ദ്രനില്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ചാണ് അമിത് ഷാ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 2014 ല്‍ യുപിയില്‍ വിജയിച്ച തന്ത്രമാണ് ഇവിടെ കേരളത്തിലും പരീക്ഷിയ്ക്കാനൊരുങ്ങുന്നത്. സംസ്ഥാനത്ത് ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ പതിന്മടങ്ങ് സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി പുതിയ കര്‍മ്മപദ്ധതിയിലേക്ക് കടക്കും.

Read Also : ട്രോളുകള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങില്ല; കേരളത്തില്‍ സര്‍ക്ക‍ാര്‍ രൂപീകരിക്കുകയാണ് അന്തിമലക്ഷ്യം; തന്റെ ടീമിലുണ്ടാകുന്ന രണ്ട് പേർ ആരൊക്കെയാണെന്ന് വ്യക്തമാക്കി കെ.സുരേന്ദ്രന്‍

ഒരു മാസത്തിനകം 10,000 ബൂത്തു കമ്മിറ്റികള്‍ ഉടച്ചുവാര്‍ക്കാനാണ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പദ്ധതി. ബൂത്ത് പ്രസിഡന്റുമാരുമായി സംസ്ഥാന അദ്ധ്യക്ഷന്‍ നേരിട്ട് ബന്ധപ്പെടും. ബൂത്ത് തലത്തില്‍ സംഘടനാ സംവിധാനം താരതമ്യേന ദുര്‍ബലമാണന്ന വിലയിരുത്തലിലാണ് താഴേത്തട്ടില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്.ആദ്യഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ മുഖമായി മാറുവാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതിനായി പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടതു സര്‍ക്കാരിനെതിരെ സമരപരമ്പരയും തീര്‍ക്കും. സംസ്ഥാനത്തെ ക്രമക്കേടുകള്‍ക്കും അഴിമതിക്കുമെതിരെ അടുത്ത മാസം സെക്രട്ടേറിയേറ്റിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. തുടര്‍ന്ന് ജില്ലാ കേന്ദ്രങ്ങളിലും മാര്‍ച്ച് നടത്തും.

പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളെ അതേ നാണയത്തില്‍ നേരിടാനാണ് പാര്‍ട്ടി തീരുമാനം. പ്രക്ഷോഭങ്ങള്‍ക്ക് പിറകില്‍ കൂടുതലും തീവ്രവാദികളാണെന്ന പരാമര്‍ശത്തോടെയുള്ള കടന്നാക്രമണത്തിന് കഴിഞ്ഞ ദിവസം സരേന്ദ്രന്‍ മുതിര്‍ന്നതിനു കാരണവും മറ്റൊന്നല്ല. ഹൈന്ദവ ധ്രുവീകരണത്തിന് ആക്കം കൂടുന്നത് വരും തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ തുണയ്ക്കുമെന്നും നേതൃത്വം കരുതുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനുള്ള യജ്ഞം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button