മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നു വര്‍ഷത്തോളം തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ സംഗീതാധ്യാപകൻ അറസ്റ്റിൽ. പത്തു വർഷം മുമ്പ് നടന്ന പീഡനക്കേസിലാണ് ഗിറ്റാർ അധ്യാപകനായ ഭാരത് പഞ്ചാൽ എന്ന രാജു അറസ്റ്റിലായിരിക്കുന്നത്.
പെൺകുട്ടിക്ക് ഒമ്പതു വയസുള്ളപ്പോഴാണ് ഗിറ്റാർ പഠിപ്പിക്കുന്നതിനായി ഇയാൾ മുംബൈയിലെ വീട്ടിലെത്തിയത്. മൂന്നു വർഷത്തോളം ഗിറ്റാർ പഠനം നീണ്ടു. ഇതിനിടെയാണ് പീഡനം.അമേരിക്കയിൽ ബിസിനസ് ചെയ്യുന്ന അച്ഛന്റെ അടുത്തേക്ക് 2010ൽ പെൺകുട്ടിയും കുടുംബവും പോയി. ഇവിടെവെച്ച് മാനസിക അസ്വാസ്ഥ്യം കാണിച്ച പെൺകുട്ടിയെ മനോരോഗ വിദഗ്ധനെ കാണിച്ചു.
ക്രൂരമായ പീഡനത്തിന്റെ മുറിപ്പാടുകളുമായി കഴിഞ്ഞ മകൾ കടുത്ത മാനസിക സംഘർഷമാണ് അനുഭവിച്ചിരുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. തുടർച്ചയായ കൗൺസിലിംഗിനിടെയാണ് അധ്യാപകന്റെ ക്രൂര പീഡനത്തെ കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. ജനുവരിയിൽ നാട്ടിലെത്തിയ പെൺകുട്ടിയുടെ പിതാവ് മുംബൈ ഓഷിവാര പൊലീസില്‍ പരാതി നൽകിയിരുന്നു.
ALSO READ: കൗമാര പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രമുഖ സിനിമാ നടനെതിരെ കേസ്
അഞ്ചു വർഷം നീണ്ട കൗൺസിലിങിലൂടെയാണ് പെൺകുട്ടിയെ മാറ്റിയെടുത്തത്. ഇപ്പോൾ 21 വയസുള്ള പെൺകുട്ടി നാലു ദിവസത്തെ അവധിയെടുത്ത് നാട്ടിലെത്തി പൊലീസിൽ മൊഴി നൽകുകയായിരുന്നു. ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിലെത്തിയ അധ്യാപകനെ കണ്ട് പെൺകുട്ടി അലറി വിളിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഉടൻതന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വേറെയും കുട്ടികൾ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായി പൊലീസ് പറഞ്ഞു.
Post Your Comments