KeralaLatest NewsNews

‘സംവരണങ്ങനെ ഏതെങ്കിലുമൊരു കോടതി പറഞ്ഞാല്‍ എടുത്തൊഴിവാക്കാന്‍ പറ്റുന്നതല്ല’- പിണറായി വിജയന്‍

കോട്ടയം: സംവരണമങ്ങനെ ഏതെങ്കിലുമൊരു കോടതി പറഞ്ഞാല്‍ എടുത്തൊഴിവാക്കാന്‍ പറ്റുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകന്‍ പൊയ്കയില്‍ ശ്രീ കുമാര ദേവന്റെ നൂറ്റിനാല്‍പ്പത്തിരണ്ടാം ജന്മദിന മഹോത്സവം തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസതാവന.

സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലത്തിലേക്കു പിന്നാക്ക സമൂഹം ഇപ്പോഴും എത്തിയിട്ടില്ലെന്നും കേരളത്തില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടു വരാനാണു ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംവരണം ഒഴിവാക്കാനാവില്ല എന്നതാണ് സര്‍ക്കാരിന്റെയും ഇടതു മുന്നണിയുടെയും നിലപാട്. നവോത്ഥാനകാലം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെ തമസ്‌കരിക്കാനും നാടിനെ ഇരുണ്ട കാലത്തേക്കു തള്ളിയിടാനും ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്.

എല്ലാത്തരം സംവാദങ്ങളേയും അടച്ചുവയ്ക്കാനുള്ള ശ്രമമുണ്ടാകുന്നു. കുഴിച്ചു മൂടിയ ജീര്‍ണതകളെ ഉയര്‍പ്പിക്കാന്‍ ശ്രമം നടക്കുകയാണ്. ഇതു വര്‍ഗീയ ശക്തികളുടെ കുടില ബുദ്ധിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button