Latest NewsIndiaNews

മംഗളിന്റെ സ്വപ്‌നം യാഥാർഥ്യമായി; മകളുടെ വിവാഹത്തിന് ക്ഷണിച്ച റിക്ഷാവണ്ടിക്കാരനെ നേരിട്ടുകാണാന്‍ സമയം കണ്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

നേരിട്ടുകാണണമെന്ന മംഗളിന്റെ ആഗ്രഹം കൃത്യമായി ഓര്‍ത്തുവച്ച് നരേന്ദ്രമോദി വാരാണസി യാത്രക്കിടെ മംഗളിനെ നേരിട്ടുവിളിച്ചു വരുത്തുകയായിരുന്നു

വാരാണസി: മംഗളിന്റെ സ്വപ്‌നം യാഥാർഥ്യമായി. മകളുടെ വിവാഹത്തിന് ക്ഷണിച്ച റിക്ഷാവണ്ടിക്കാരനെ നേരിട്ടുകാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമയം കണ്ടെത്തി. സ്വന്തം ലോകസഭാ മണ്ഡലത്തിലെ റിക്ഷാവണ്ടിക്കാരനാണ് മംഗള്‍. മംഗലിനെ നേരിട്ടുകാണാന്‍ പ്രധാനമന്ത്രി സമയംകണ്ടെത്തിയത് തന്റെ വാരാണസി യാത്രയിലാണ്.

കഴിഞ്ഞ മാസം മകളുടെ വിവാഹം സ്വന്തം എംപി കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാൻ മംഗള്‍ ഡല്‍ഹിയിലെത്തിയിരുന്നു. കഴിഞ്ഞ 12-ാം തീയതിയായിരുന്നു വിവാഹം. മകളുടെ ക്ഷണക്കത്ത് നേരിട്ട് നല്‍കി വിവാഹത്തിന് ക്ഷണിക്കാന്‍ പ്രധാനമന്ത്രി ഓഫീസില്‍ നേരിട്ടാണ് മംഗള്‍ പോയത്. അന്ന് കാണാനായില്ലെങ്കിലും മംഗളിന്റെ മകളുടെ വിവാഹത്തിന് ഉടന്‍ ആശംസസന്ദേശം നല്‍കാന്‍ മോദി വൈകിയില്ല.

ALSO READ: സോണിയ മകനും, മകൻ രാഹുലിന് ബോറഡിച്ചപ്പോൾ വീണ്ടും അമ്മയ്ക്ക് തന്നെ തിരിച്ച് നൽകുന്ന അധികാര രാഷ്ട്രീയത്തിന്റെ കാലത്താണ് സുരേന്ദ്രൻ എന്ന സമര കേഡർ ലീഡറാവുന്നത്; ഇന്ത്യൻ രാഷ്ട്രീയം സൂക്ഷിച്ച് നോക്കിയാൽ ബിജെപിയാണ് ശരിയായ ജനാധിപത്യ പാർട്ടി, ബാക്കിയെല്ലാം കുടുംബാധിപത്യ പാർട്ടിയാണ്;- എ പി അബ്‌ദുള്ളക്കുട്ടി

മകളുടെ കല്യാണത്തിന് മുന്നേ പ്രധാനമന്ത്രിയുടെ ആശംസസന്ദേശം കിട്ടിയതില്‍ സന്തോഷിച്ചിരുന്ന മംഗളിനെ കാത്തിരുന്നത് സ്വപ്‌ന സാക്ഷാത്കാരമായിരുന്നു. തന്റെ സ്വന്തം മണ്ഡലമായ വാരാണസി സന്ദര്‍ശനത്തിലാണ് മോദി വാക്കുപാലിച്ചത്. നേരിട്ടുകാണണമെന്ന മംഗളിന്റെ ആഗ്രഹം കൃത്യമായി ഓര്‍ത്തുവച്ച് നരേന്ദ്രമോദി വാരാണസി യാത്രക്കിടെ മംഗളിനെ നേരിട്ടുവിളിച്ചു വരുത്തുകയായിരുന്നു. ഒപ്പം സ്വച്ഛഭാരതത്തിനായി മംഗള്‍ ചെയ്യുന്ന സേവനവും പ്രതിജ്ഞയും മോദി എടുത്തു പറഞ്ഞ് പ്രശംസിക്കുകയും ചെയ്തു. ഇതിനൊപ്പം മംഗളിന്റെയും കുടുബത്തിന്റേയും ആരോഗ്യവിവരം തിരക്കാനും മോദി മറന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button