സിഡ്നി: ഗോള്‍ഡ് കോസ്റ്റിലുണ്ടായ പ്രളയത്തിലകപ്പെട്ട് മരിച്ചെന്ന് കരുതിയ യുവതി തിരിച്ചെത്തി. തിങ്കളാഴ്ച രാവിലെ പോലീസ് ഡൈവര്‍മാര്‍ യാങ് ഷെനിനെ കണ്ടെത്താന്‍ ഇറങ്ങിയിരുന്നു. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കാട്ടില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഞായറാഴ്ച ഇതേ പാച്ചിലാണ് അധികൃതര്‍ തിരച്ചില്‍ നടത്തിയതെങ്കിലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഗോള്‍ഡ് കോസ്റ്റ് ബുഷ് വാക്കിംഗ് ക്ലബ് അംഗങ്ങള്‍, പാര്‍ക്ക് റേഞ്ചര്‍മാര്‍, ബൈക്ക് സ്ക്വാഡ്, ട്രയല്‍ ബൈക്ക് ടീമുകള്‍, സര്‍ഫ് ലൈഫ് സേവര്‍, വാട്ടര്‍ പോലീസ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍, റാപിഡ് ആക്ഷന്‍ കണ്ട്രോള് ഗ്രൂപ്പ് എന്നിവരെല്ലാം യുവതിയെ കണ്ടെത്താനായി ഡൈവർമാരെ സഹായിച്ചിരുന്നു.
Post Your Comments