കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ മാതാവ് ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 24 മണിക്കൂറിലധികം നീണ്ട ചോദ്യംചെയ്യലിനും ശാസ്ത്രീയ പരിശോധനയ്ക്കും ഒടുവിലാണ് ശരണ്യ കുറ്റംസമ്മതിച്ചത്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യയുടെ മൊഴി.സംഭവത്തില്‍ തുടര്‍ച്ചയായി മാതാപിതാക്കളെ ചോദ്യം ചെയ്തു വരികയായിരുന്നു. പരസ്പരം ആരോപണം ഉന്നയിക്കുകയായിരുന്നു ഇവര്‍. ഇരുവരുടെയും മൊഴികള്‍ തമ്മില്‍ യോജിച്ചിരുന്നില്ല. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് അമ്മ കുറ്റം സമ്മതിച്ചത്.
ഭര്‍ത്താവായ പ്രണവുമായി അസ്വാരസ്യത്തിലായിരുന്ന ശരണ്യ വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഭര്‍ത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് അയാളാണ് കൊല നടത്തിയതെന്ന് സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു. കാമുകന്റെ അറിവോടെയായിരുന്നു കൊലപാതകം. കടല്‍തീരത്ത് നിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത ശേഷം പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മാതാപിതാക്കളായ പ്രണവും ശരണ്യയും പരസ്പരം കുറ്റം ആരോപിച്ചിരുന്നു. മാത്രമല്ല, ശരണ്യയുടെ അമ്മയും സഹോദരനും പ്രണവിനെതിരായാണ് പൊലീസില്‍ മൊഴി നല്‍കിയത്.
ഞായറാഴ്ച ശരണ്യയുടെ വീട്ടിലാണ് പ്രണവ് കഴിഞ്ഞിരുന്നത്. പ്രണവിനൊപ്പമായിരുന്നു കുഞ്ഞ് ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ കുഞ്ഞിനെ കാണാതായതായി ശരണ്യ പൊലീസില്‍ പരാതി നല്കി. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മൃതദേഹം വീടിനടുത്തുള്ള കടപ്പുറത്ത് കണ്ടെത്തിയത്.കിടന്നുറങ്ങുകയായിരുന്ന വിയാനെ പുലര്‍ച്ചെ 2.45ന് എടുത്തുകൊണ്ടുപോയി കടൽ ഭിത്തിയിലേക്ക് എറിയുകയായിരുന്നു. എന്നാൽ കുഞ്ഞു നിലവിളിച്ചതോടെ മരിച്ചില്ലെന്നു വ്യക്തമായി.
തുടർന്ന് കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊല്ലുകയും മരണം ഉറപ്പിക്കാനായി കടൽ വെള്ളത്തിൽ മുക്കുകയും ചെയ്തെന്നാണ് ശരണ്യയുടെ മൊഴി. ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റെയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയത് നിര്‍ണായക തെളിവായി.തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.പ്രണവും ശരണ്യയും രണ്ടുവര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹംകഴിച്ചതാണ്. ശരണ്യയുടെ അച്ഛന് വല്‍സലനും അമ്മ റീനയുമാണു വിയാനെ വളര്‍ത്തിയിരുന്നത്.
Post Your Comments