Latest NewsIndiaNewsCrime

ലൈംഗിക ബന്ധത്തിലേർപ്പട്ടതിന് ശേഷം സയനൈഡ് നൽകി കൊലപാതകം, 20 യുവതികളെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

മംഗളൂരു : യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ബണ്ട്വാൾ കന്യാനയിലെ കായികാധ്യാപകൻ മോഹൻ കുമാറിന് (56) ജീവപര്യന്തം തടവ് ശിക്ഷ. കാസർകോട് ബദിയഡ്ക്ക പഡ്രെയിലെ രാമന്റെ മകളും ബീഡിത്തൊഴിലാളിയുമായ ആരതി നായകിനെ (23) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. മൊത്തം 20 യുവതികളെയാണു മോഹൻ കുമാർ സയനൈഡ് നൽകി കൊലപ്പെടുത്തിയത്.

2006 ജനുവരിയിലാണ് ആരതി കൊല്ലപ്പെട്ടത്. ഒരു വിവാഹ ചടങ്ങിനിടെ പരിചയപ്പെട്ട ആരതിയെ വിവാഹ വാഗ്ദാനം നൽകി വലയിലാക്കി. 2006 ജനുവരി 3ന് കൂട്ടുകാർക്കൊപ്പം വിനോദ യാത്ര പോകുന്നെന്നും പറഞ്ഞ് ഇറങ്ങിയ ആരതി മൈസൂരു കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തി. ഹോട്ടലിൽ മുറിയെടുത്ത് മോഹൻ കുമാറും ആരതിയും പരസ്പരം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു.

പിറ്റേന്നു രാവിലെ ആഭരണങ്ങൾ അഴിച്ചു വയ്പ്പിച്ച ശേഷം ഗർഭിണിയാകാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞു സയനൈഡ് ഗുളിക നൽകി.ശുചിമുറിയിൽ കയറി ഗുളിക കഴിച്ച ആരതി തൽക്ഷണം മരിച്ചു. 2009 ഒക്ടോബർ 21ന് മോഹൻ കുമാർ മറ്റൊരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ ആരതി അടക്കം 20 യുവതികളെ കൊലപ്പെടുത്തയതായി ഇയാൾ മൊഴി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button