ക്ഷേത്രത്തില്‍നിന്ന് തീര്‍ത്ഥം സേവിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. ക്ഷേത്ര ദര്‍ശനത്തിനു പോയാല്‍ തീര്‍ത്ഥം സേവിക്കാന്‍ ലഭിക്കും. ശ്രീകോവിലില്‍നിന്നും ഓവിലൂടെ പുറത്തേക്കു ഒഴുകിപ്പോകുന്നതും തീര്‍ത്ഥം തന്നെ. അത് സേവിക്കുന്നതും പുണ്യമാണ്.
തീര്‍ത്ഥം ക്ഷേത്രത്തില്‍വച്ച് സേവിക്കുമ്പോള്‍ കൈക്കുമ്പിളില്‍ വാങ്ങണം. എന്നിട്ട് ചുണ്ടുതൊടാതെ വിരലുകള്‍ കൂട്ടിപ്പിടിച്ച് അതിലൂടെ തീര്‍ത്ഥം വായിലേക്ക് ഒഴുക്കണം. വായ്ക്കകം തൊടാന്‍ ഇടവരരുത്. ബാക്കിവരുന്ന തീര്‍ത്ഥം മുഖത്തും ദേഹത്തുമാണ് തളിക്കേണ്ടത്.
Post Your Comments