മുംബൈ : വ്യാപാര ആഴ്ചയിൽ നേട്ടമില്ലാതെ ഓഹരി വിപണി, നഷ്ടത്തിൽ ആരംഭിച്ചു. സെൻസെക്സ് 83പോയിന്റ് താഴ്ന്ന് 41200ലും നിഫ്റ്റി 17 പോയിന്റ് താഴുന്നു 12096ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 562 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 846 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ടൈറ്റാന്‍ കമ്പനി, ഹിന്ദുസ്ഥാന്‍ യുണലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, മാരുതി സുസുകി, എന്‍ടിപിസി, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, ഗെയില്‍, ഒഎന്‍ജിസി, സിപ്ല, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, ബിപിസിഎല്‍, എസ്ബിഐ, ബജാജ് ഓട്ടോ, ഐഒസി, എച്ച്സിഎല്‍ ടെക് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Post Your Comments