ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിലെ വനിതാ കോണ്‍സ്റ്റബിളിനെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഡല്‍ഹിയിലെ ബ്രിജ് വിഹാര്‍ പോലീസ് സ്റ്റേഷനിലെ സാക്ഷി മാലയാണ് കൊല്ലപ്പെട്ടത്. സാക്ഷിയുടെ പതിനഞ്ച് വയസുകാരിയായ മകളും കാമുകനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. പോലീസ് ചോദ്യം ചെയ്യലില്‍ മകള്‍ കുറ്റം സമ്മതിച്ചു.10-ാം ക്ലാസ് വിദ്യാർത്ഥിനിയായ മകളും കാമുകൻ ജിതേന്ദ്രയുമാണ് സാക്ഷിയെ കൊലപ്പെടുത്തിയത്.
പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് സാക്ഷി പല തവണ മകളോട് ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ സാക്ഷിയെ കഴുത്ത് ഞെരിച്ചുകൊല്ലുകയായിരുന്നു. ബീഹാറില്‍ പോയിരുന്ന ഭര്‍ത്താവ് അവിടെ നിന്ന് മടങ്ങി എത്തിയപ്പോഴാണ് സാക്ഷിയെ അവശനിലയില്‍ കണ്ടെത്തിയത്. പോലീസിനെ വിവരം അറിയിച്ച ശേഷം ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
കായംകുളത്ത് പോലീസിനു നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം
മകളുടെ പ്രണയബന്ധത്തെ എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മകളെയും കാമുകനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Post Your Comments