Latest NewsIndian Super LeagueFootballNewsSports

എടികെയെ വീഴ്ത്തി തകർപ്പൻ ജയവുമായി ചെന്നൈയിൻ എഫ് സി, പ്ലേ ഓഫ് പ്രതീക്ഷ

കൊൽക്കത്ത : ഐഎസ്എല്ലിൽ കരുത്തരായ എടികെയെ വീഴ്ത്തി തകർപ്പൻ ജയവുമായി മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി. 07:30തിന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെന്നൈയുടെ വിജയം.

ഏഴാം മിനിറ്റിൽ റാഫേൽ, 39ആം മിനിറ്റിൽ ആന്ദ്രേ ഷെമ്ബ്റി, ഇഞ്ചുറി ടൈമിൽ(90+4) നെരിജസ് വാൾസ്‌കിസ് എന്നിവരാണ് ഗോളുകൾ വലയിലെത്തിച്ചത്. എടികെയ്ക്കായി 40ആം മിനിറ്റിൽ റോയ് കൃഷ്ണ ആശ്വാസ ഗോൾ നേടിയത്.

ഈ മത്സരത്തിലെ വിജയത്തോടെ 16മത്സരങ്ങളിൽ 25പോയിന്റുമായി ഒഡീഷയെ പിന്നിലാക്കി അഞ്ചാം സ്ഥാനത്തേക്ക് മുന്നേറിയ ചെന്നൈയിൻ എഫ് സിയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ വർദ്ധിച്ചു. ഇനിയുള്ള മത്സരങ്ങളിൽ ജയികാനായാൽ ചെന്നൈയ്ക്ക് മുംബൈ പിന്തള്ളി നാലാം സ്ഥാനം നേടാനാകും. ഒന്നാം സ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ എടികെ തോൽവിയോടെ രണ്ടാം സ്ഥാനത്തു തന്നെ തുടരുന്നു.17മത്സരങ്ങളിൽ 33പോയിന്റാണ് സമ്പാദ്യം. 29പോയിന്റുമായി ബെംഗളൂരു മൂന്നാം സ്ഥാനത്ത് തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button