മുംബൈ: വാക്കുതര്‍ക്കത്തിനിടെ കൈയ്യലിരുന്ന പെട്രോള്‍ സ്വന്തം ദേഹത്തൊഴിച്ച യുവതിയെ കാമുകന് തീകൊളുത്തി. മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ ലാസല്ഗാവയിലെ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ലക്ഷ്മിബായിയെയാണ് കാമുകന് രാമേശ്വര്‍ ഭാഗവത് തീകൊളുത്തിയത്.
അമ്പതുശതമാനത്തോളം പൊള്ളലേറ്റ ലക്ഷ്മിബായി റാവത്ത്(35) ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് കാമുകന് രാമേശ്വര്‍ ഭാഗവത്(25) ഒളിവില്‍ പോയി. ഒരുമാസം മുമ്പായിരുന്നു ലക്ഷ്മിബായിയുടേയും രാമേശ്വറിന്റെയും വിവാഹം. എന്നാല്‍ ഇതിനു പിന്നാലെ രാമേശ്വര്‍ മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തുകയായിരുന്നു.
ഇതറിഞ്ഞ ലക്ഷ്മിബായി രാമേശ്വറിനെ കൂടിക്കാഴ്ചയ്ക്കായി വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെ ലക്ഷ്മിബായി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ സ്വന്തം ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് ലക്ഷ്മിയുടെ കൈവശമുണ്ടായിരുന്ന തീപ്പെട്ടി രാമേശ്വര്‍ കൈക്കലാക്കുകയും തീ കൊളുത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ സ്ഥലത്തുനിന്ന് രാമേശ്വര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
Post Your Comments