ബിഗ് ബോസ് മലയാളം സീസണ് രണ്ട് 40 ദിനങ്ങള്‍ പിന്നിടുമ്പോള്‍ മത്സരാര്‍ഥികളുടെ ആരോഗ്യപ്രശ്നങ്ങള്‍ തുടര്‍ക്കഥയാകുന്നു. അസുഖം മൂലമാണ് സോമദാസ് മുതൽ പല മത്സരാർത്ഥികളും പുറത്തു പോയത്. എട്ട് പേര്‍ക്കാണ് ഇതിനകം കണ്ണിന് ഇന്ഫെക്ഷന് പിടിപെട്ടത്. പരീക്കുട്ടി, രഘു, അലസാന്‍ഡ്ര, രേഷ്മ, സുജോ,പവന്, ദയ, എലീന എന്നിവര്‍ക്ക്. പരീക്കുട്ടി എലിമിനേഷനിലൂടെ നേരത്തേ പുറത്തായിരുന്നെങ്കില്‍ രഘു, അലസാന്‍ഡ്ര, രേഷ്മ, സുജോ എന്നിവരെ അസുഖം പൂര്‍ണമായും ഭേദമാകാതിരുന്നതിനെത്തുടര്‍ന്ന് ബിഗ് ബോസ് തിരിച്ചയയ്ക്കുകയായിരുന്നു.
പിന്നാലെ ദയയും എലീനയും കണ്ണിന് ചികിത്സയുമായി ഹൗസിന് പുറത്ത് കഴിയുകയാണ്. എന്നാല്‍ കണ്ണിന് അസുഖം മാറി കഴിഞ്ഞ ദിവസം ഹൗസിലേക്ക് തിരിച്ചെത്തിയ പവന് ജിനോ തോമസ് കടുത്ത നടുവേദനയെത്തുടര്‍ന്ന് ചികിത്സകള്‍ക്കായി ബിഗ് ബോസിനോട് വിട പറയുന്നതാണ് ഇന്നലത്തെ എപ്പിസോഡില്‍ കണ്ടത്. എംആർഐ സ്കാനിൽ ഡിസ്കിന് സ്ഥാന ചലനം ഉണ്ടായതായും പവൻ പറയുന്നുണ്ട്. അതുകൊണ്ടു തന്നെ സ്വയം താൻ ബിഗ്ബോസിൽ നിന്ന് ക്വിറ്റ് ചെയ്യുന്നു എന്നാണ് പവനും പിന്നാലെ ബിഗ്ബോസും മറ്റുള്ള മത്സരാർത്ഥികളെ അറിയിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിന് നടുവേദയെത്തുടര്‍ന്ന് ഉറങ്ങാനാവാത്ത പവന് ബിഗ് ബോസിനോട് ക്യാമറയ്ക്ക് മുന്നില്‍വന്ന് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ കണ്‍ഫെഷന്‍ മുറിയില്‍ പവനെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തി. തനിക്ക് ഡിസ്കിന് പ്രശ്നമുള്ളതാണെന്നും കഴിഞ്ഞ ദിവസത്തെ ടാസ്കിന് ഇടയില്‍ പറ്റിയ അബദ്ധംകൊണ്ട് സംഭവിച്ചതാണിതെന്നും പവന് ഡോക്ടര്‍മാരോട് പറഞ്ഞു. ഒപ്പമുള്ളവര്‍ താങ്ങിക്കൊണ്ടാണ് പവൻ കൺഫെഷൻ റൂമിൽ എത്തിച്ചത് പോലും.
രാവിലെ പത്തരയോടെ ഫിസിയോ തെറാപ്പി വിദഗ്ധരുടെ സേവനവും പവന് ലഭിച്ചു. പിന്നാലെ ഡോക്ടര്‍മാരെ കാണുന്നതിനായി വീണ്ടും കണ്‍ഫെഷന്‍ റൂമിലേക്ക് എത്താന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. അവിടെനിന്ന് പരിശോധനകള്‍ക്കായി ഹൗസിന് പുറത്തേക്കും പവനെ കൊണ്ടുപോയി. ഏറെനേരം കഴിഞ്ഞ് പവന് കണ്‍ഫെഷന്‍ റൂമില്‍ എത്തിയെന്നും വിളിച്ചുകൊണ്ടുവരാനും ക്യാപ്റ്റന്‍ പാഷാണം ഷാജിയോട് ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ താന്‍ പോവുകയാണെന്ന് ഷാജിയോടും പിന്നീട് ഹാളില്‍വച്ച് മറ്റുള്ളവരോടും പവന് കണ്ണീരോടെ പറഞ്ഞു. വികാരഭരിതനായി പവൻ പറഞ്ഞത് മറ്റു മത്സരാർത്ഥികളെ കണ്ണീരണിയിക്കുന്നതായിരുന്നു.
‘ഞാനിവിടെ കുറേയധികം പ്രതീക്ഷകളും ആഗ്രഹങ്ങളുമായിട്ടൊക്കെ വന്നതാ. പക്ഷേ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല എനിക്ക് നടുവിന് ഈ പ്രശ്നം വരുമെന്ന്. ഞാനിവിടെ വന്നിട്ട് ജയിച്ചില്ലെങ്കിലും അവസാന അഞ്ചിലെങ്കിലും വരണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ഞാന്‍ വന്നിട്ട് രണ്ടാഴ്ച പോലും ആയില്ല. അതിനുമുന്പേ പോകേണ്ട അവസ്ഥ വന്നു. എനിക്ക് എന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഒരു അവസരമാണ് ബിഗ് ബോസ് എന്ന പ്ലാറ്റ്ഫോം. ആ പ്ലാറ്റ്ഫോം എനിക്ക് തന്നതിന് ഏഷ്യാനെറ്റിനോടും ഒരുപാട് ആള്‍ക്കാരോടും നന്ദിയുണ്ട്.’
‘പിന്നെ, ഞാനിവിടെ വന്നത് വലിയ പ്ലാനിംഗ് ഒന്നുമായിട്ടല്ല. ഇവിടെ വന്നിട്ട് അടിയും പിടിയും പ്രശ്നങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും എനിക്ക് ആരോടും വ്യക്തിപരമായ വിരോധമില്ല. എല്ലാവരും ഗെയിം കളിക്കാനാണ് വന്നത്. ഞാനും ഗെയിമിന്റെ ഭാഗമായേ ചിന്തിച്ചിട്ടുള്ളൂ. എന്തെങ്കിലും പറഞ്ഞ് ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. ഒരു ഒന്‍പത് ദിവസത്തേക്കെങ്കിലും ബിഗ് ബോസ് ഹൗസില്‍ നില്ക്കാന് പറ്റിയതില്‍ എനിക്ക് സന്തോഷമുണ്ടെന്നും പവൻ പറഞ്ഞു.
Post Your Comments