KeralaLatest NewsIndia

“പുൽവാമ അനുസ്മരണത്തിനിടെ തീറ്റമത്സരം” എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

ഈ രണ്ടു പരിപാടികളും ഒരേസമയത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

കൊച്ചി : എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുസംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോ കോളേജില്‍ പുല്‍വാമ അനുസ്മരണം നടത്തിയിരുന്നു. അതേസമയം കെ.എസ്.യു. ഒരു തീറ്റമത്സരവും സംഘടിപ്പിച്ചിരുന്നു. ഈ രണ്ടു പരിപാടികളും ഒരേസമയത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ അനുസ്മരണ പരിപാടികള്‍ എസ്‌എഫ്‌ഐ ക്യാമ്പസില്‍ സംഘടിപ്പിച്ചിരുന്നു. ഇതേസമയത്ത് തന്നെ കെഎസ്‌യു ക്യാമ്പസില്‍ തീറ്റ മത്സരം സംഘടിപ്പിച്ചു. കെഎസ്‌യു പരിപാടിയിലേക്ക് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഇടിച്ചു കയറിയതാണ് അക്രമത്തില്‍ കലാശിച്ചതെന്ന് കെഎസ്‌യു ആരോപിച്ചു.അതേസമയം, കെഎസ്‌യു പുറത്തുനിന്ന് ആളെ ഇറക്കി തങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു എന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. കോളജ് പത്തു ദിവസത്തേക്ക് അടച്ചിട്ടു.

ദുരിതാശ്വാസത്തിന്റെ പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും സംഘവും നാട്ടുകാരുടെ പണം പിരിച്ച സംഭവത്തില്‍ പരാതിയുമായി ഒ.രാജഗോപാല്‍ എംഎൽഎ

ഇന്ന് ഉച്ചയോടെയാണ് ക്യാമ്പസില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയത്. അക്രമത്തില്‍ രണ്ടുപക്ഷത്തുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എസ്.എഫ്.ഐ പ്രവര്‍ത്തകനായ ഒരു വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ പാലത്തിന് തകരാറു പറ്റിയിട്ടുണ്ടെന്നും അഞ്ചോളം എസ് എഫ് ഐ പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും എസ്.എഫ്.ഐ നേതൃത്വം അറിയിച്ചു. നാല് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാമ്പസിനകത്ത് പൊലീസിനെ വിന്യസിപ്പിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button