Latest NewsIndiaNews

രണ്ടാം ഭാര്യയും കാമുകനും ചേര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടാം ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ പെട്രോളൊഴിച്ച് ചുട്ടുകൊന്നു. നാല്‍പ്പതുകാരനായ കാഡുഗൊഡി സ്വദേശി ധര്‍മ്മേന്ദ്രയാണ് കൊല്ലപ്പെട്ടത്. ബെംഗളൂരു കാഡുഗൊഡിയ്ക്കു സമീപമുള്ള കേതനായകനഹള്ളിയിലാണ് സംഭവം. ഇയാളുടെ രണ്ടാം ഭാര്യ ശില്പ, കാമുകന്‍ അഞ്ജിനപ്പ, സഹായികളായ കാന്തരാജു, അഭിഷേക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

വളരെ നാളുകളായി ശില്പയും ധര്‍മ്മേന്ദ്രയും അകന്ന് കഴിയുകയായിരുന്നു. ഇതിനിടെ അഞ്ജനപ്പയുമായുള്ള ശില്പയുടെ ബന്ധമറിഞ്ഞ ധര്‍മ്മേന്ദ്ര അത് വിലക്കുകയും നിരന്തരം വീട്ടിലെത്തി യുവതിയെ ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ധര്‍മ്മേന്ദ്രയുടെ ശല്യം ഒഴിവാക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി.

കാറില്‍ കിടന്നുറങ്ങുന്ന സമയത്താണ് പ്രതികള്‍ ചേര്‍ന്ന് ധര്‍മ്മേന്ദ്രയെ തീകൊളുത്തി കൊന്നത്. സംഘം ധര്‍മ്മേന്ദ്രയെ കൊല്ലാന്‍ പദ്ധതിയിടുകയും അയാളുടെ നീക്കം നിരീക്ഷിക്കുകയായിരുന്നു. ഇതിനിടെ ധര്‍മ്മേന്ദ്ര കാറിലിരുന്ന് ഉറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട സംഘം അഞ്ച് ലിറ്റര്‍ പെട്രോള്‍ വാങ്ങി കാറിനു പുറത്ത് ഒഴിച്ച് തീകൊളുത്തി കടന്നുകളയുകയായിരുന്നു. ധര്‍മ്മേന്ദ്ര മരിച്ചെന്ന് ഉറപ്പ് വരുത്തിയതിനു ശേഷമാണ് സംഘം സ്ഥലം വിട്ടതെന്നും പൊലീസ് പറഞ്ഞു.

പിറ്റേന്ന് രാവിലെ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറും ധര്‍മ്മേന്ദ്രയുടെ മൊബൈല്‍ നമ്പറും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ശില്പ കുറ്റം സമ്മതിച്ചു.കൊല്ലപ്പെട്ട ധര്‍മ്മേന്ദ്രയുടെ പേരില്‍ കാഡുഗൊഡി പൊലീസ് സ്റ്റേഷനില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button