ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ് സ്വന്തമാക്കി. ഈ അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് മന്‍പ്രീത് സിംഗ്. 2019ലെ താരത്തിന്റെ മികച്ച പ്രകടനമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. വോട്ടിങ്ങില്‍ 35.2 ശതമാനം വോട്ട് നേടിയാണ് മന്‍പ്രീത് അവാര്‍ഡിന് അര്‍ഹനായത്.
1999ല്‍ അവാര്‍ഡ് നിലവില്‍ വന്നതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ അവാര്‍ഡ് സ്വന്തമാക്കുന്നത്. ബെല്‍ജിയം താരം ആര്‍തര്‍ വാന്‍ ഡോറണ്‍, അര്‍ജന്റീന താരം ലൂക്കാസ് വിയ്യ എന്നിവരെ പിന്തള്ളിയാണ് മന്‍പ്രീത് അവാര്‍ഡ് സ്വന്തമാക്കിയത്.
Congratulations to 2019 FIH Player of the year (Men) – @manpreetpawar07
Vote results:
Manpreet Singh (IND) -35.2% of combined votes
Arthur Van Doren (BEL) -19.7% of combined votes
Lucas Vila (ARG) -11.7 % of combined votes
Breakdown: https://t.co/xmsM0jS82C#HockeyStarsAwards pic.twitter.com/Zvq3TiPzcg
— International Hockey Federation (@FIH_Hockey) February 13, 2020
മന്‍പ്രീത് സിംഗിന്റെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഒളിമ്പിക് യോഗ്യത മത്സരം വിജയിച്ച് ഇന്ത്യ ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത ഉറപ്പിച്ചത്. മുന്‍പ് 2012 ലണ്ടന്‍ ഒളിംപിക്‌സിലും 2016 റിയോ ഒളിംപിക്‌സിലും ഇന്ത്യക്ക് വേണ്ടി കളിച്ച മന്‍പ്രീത് ആകെ 260 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
Post Your Comments