Latest NewsIndiaNewsGulfQatar

തമിഴ്നാട്ടിൽ നിന്നും ഗൾഫ് നഗരത്തിലേക്ക് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്‌സ്പ്രസ്

ദോഹ : തമിഴ്നാട്ടിൽ നിന്നും ഗൾഫ് നഗരത്തിലേക്ക് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്‌സ്പ്രസ്. മാർച്ച് 31 മുതൽ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുക. പുലർച്ചെ 4.40ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാനം പ്രാദേശിക സമയം 11.55 ന് തിരുച്ചിറപ്പള്ളിയിൽ എത്തും. പുലർച്ചെ 1.30ന് തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള വിമാനം പുലർച്ചെ 3.40ന് ദോഹയിലെത്തും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.

Also read : യുഎഇയിൽ ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് സ്വര്‍ണ ബിസ്ക്കറ്റുകള്‍ തട്ടിയെടുത്ത് രാജ്യം വിടാൻ ശ്രമം : പ്രവാസി അറസ്റ്റിൽ

പുതിയ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. എക്‌സ്പ്രസ് വാല്യു, എക്‌സ്പ്രസ് ഫ്ലെക്‌സി എന്നിങ്ങനെ 2 തരം ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. എക്‌സ്പ്രസ് വാല്യു വഴി ബുക്ക് ചെയ്താൽ ടിക്കറ്റിൽ മാറ്റം വരുത്തണമെങ്കിൽ നിശ്ചിത ഫീസ് നൽകണം. എക്‌സ്പ്രസ് ഫ്ലെക്‌സി വഴി ബുക്ക് ചെയ്താൽ ഫീസ് നൽകാതെ മാറ്റം വരുത്താവുന്നതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button