വാരണാസി : ഉത്തര്‍പ്രദേശിലെ കൊടും കുറ്റവാളികളിലൊരാളായ രാജേഷ് ദുബെയെ പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് വെടി വച്ചു കൊന്നു . ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിനോദിന്റെ നേതൃത്വത്തിലുള്ള എസ്ടിഎഫ് വാരണാസി യൂണിറ്റുമായുള്ള ഏറ്റുമുട്ടലിലാണ് രാജേഷ് ദുബെ കൊല്ലപ്പെട്ടത് . ഏറ്റുമുട്ടലിനിടയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതായി എസ്ടിഎഫ് ഐജി അമിതാഭ് യാഷ് പറഞ്ഞു. സംസ്ഥാനത്തെ ഭീകരര്‍ക്കും , ക്രിമിനലുകള്‍ക്കുമെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കുകയാണ് യോഗി സര്‍ക്കാര്‍ .
ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കും കൊള്ളയ്ക്കുമെതിരെ ശക്തമായ നടപടികളെടുക്കാന്‍ യോഗി പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . ക്രിമിനലുകള്‍ക്കെതിരെ നടപടികള്‍ ശക്തമായതോടെ ജനങ്ങളും ആശ്വാസത്തിലാണ് .പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ മറവില്‍ അക്രമത്തിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടികള്‍ എടുത്തിരുന്നു .
അക്രമത്തിന് ആഹ്വാനം ചെയ്ത 108 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി ഉത്തര്‍പ്രദേശ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് കെ അവസ്തി ദിവസങ്ങള്‍ക്ക് മുന്‍പാണ് പറഞ്ഞത് നേരത്തെ അറസ്റ്റിലായ 25 പേര്‍ക്ക് പുറമേ ഇവയാണെന്നും അവസ്തി വ്യക്തമാക്കിയിരുന്നു
Post Your Comments