ചോക്ലേറ്റ്, കോള, ഐസ്‌ക്രീം, ജ്യൂസ്, മധുരപലഹാരങ്ങള്‍ ഇവയെല്ലാമാണോ നിങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നത് എങ്കിലിതാ കേട്ടോളൂ. പഞ്ചസാര കൂടുതല്‍ അടങ്ങിയ ഭക്ഷണം മോണയിലെ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുമെന്നു പഠനം.
അന്നജം കൂടുതലടങ്ങിയ ഭക്ഷണം ദന്തരോഗങ്ങള്‍ക്കും ഇന്‍ഫ്‌ലമേറ്ററി രോഗങ്ങളായ പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം, മുതലായവയ്ക്കും കാരണമാകുമെന്ന് 1970 കളില്‍ അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ഓറല്‍ മൈക്രോബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ മധുരം കൂടിയ ഭക്ഷണം ദന്തരോഗങ്ങള്‍ക്കും മോണരോഗങ്ങള്‍ക്കും കാരണമാകുമെന്നു കണ്ടു. ഡെന്മാര്‍ക്കിലെ ആര്‍ഹസ് സര്‍വകലാശാലയിലെ ബെന്റ് നൈവാദിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടത്തിയത്.
പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം മുതലായ ഇന്‍ഫ്‌ലമേറ്ററി രോഗങ്ങളുടെ പട്ടികയില്‍തന്നെ മോണപഴുപ്പ് പോലുള്ള ദന്തരോഗങ്ങളെയും (peridontal disease) ഉള്‍പ്പെടുത്താമെന്ന് ഗവേഷകര്‍ പറയുന്നു. ദിവസവും ഉള്ള ഭക്ഷണത്തില്‍ മധുരം ധാരാളമായി ഉള്‍പ്പെടുത്തുമ്പോള്‍ പല്ലില്‍ ബാക്ടീരിയകള്‍ അടിഞ്ഞു കൂടും.
ഭക്ഷണത്തില്‍ മധുരം കുറയ്ക്കണമെന്നും മധുരം കുറച്ചാലും ഫ്‌ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ലു തേയ്ക്കണമെന്നും പഠനം പറയുന്നു. മോണയുടെയും പല്ലിന്റെയും ആരോഗ്യത്തെക്കരുതി മധുരം കുറയ്ക്കണമെന്നും പഠനം പറയുന്നു.
Post Your Comments