Latest NewsNewsLife Style

കൂടുതല്‍ നേരം ഉറങ്ങുന്നതും ആരോഗ്യത്തെ ബാധിയ്ക്കുന്നത് ഇങ്ങനെ

ആരോഗ്യകരമായ ജീവിതത്തിന് കൃത്യമായ ഉറക്കം അത്യാവശ്യമെന്ന് കേട്ടുപഴകിയ മലയാളികള്‍ക്ക് കൃത്യമായ ഉറക്കമെന്തന്ന സംശയത്തിന് മറുപടിയായി പുതിയ പഠനങ്ങള്‍ .അല്പ ഉറക്കവും അമിതമായ ഉറക്കവും ഒരേപോലെ ആരോഗ്യത്തെ തകരാറിലാക്കുന്നു.

പഠനങ്ങള്‍ ഇങ്ങനെ

വ്യക്തികളില്‍ പാരമ്ബര്യമായി ഹൃദയാഘാതം വരാനുള്ള സാധ്യത ഉണ്ടെങ്കില്‍ക്കൂടിയും രാത്രി ആറ് മണിക്കൂറിനും ഒന്‍പത് മണിക്കൂറിനും ഇടയിലുള്ള ഉറക്കം ഹൃദയാഘാതസാധ്യത ഒരുപരിധിവരെ കുറയ്ക്കുമെന്നാണ് അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജില്‍ പ്രസിദ്ധീകരിച്ച മാസികയില്‍ സൂചിപ്പിക്കുന്നുണ്ട്.

460,000 ബ്രിട്ടിഷ് കൗമാരക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ പുകവലിക്കാത്തവരിലും ,വ്യായാമം ചെയ്യുന്നവര്‍ക്കും ജനിതകപരമായി അസുഖം പിടിപെടാന്‍ സാധ്യതയില്ലാത്തവരില്‍ പോലും ഉറക്കം നഷ്ടപ്പെടുത്തുന്നതും കൂടുതല്‍ സമയം ഉറങ്ങുന്നത് ഹൃദയാഘാതത്തിന് കാരണമായി വരുന്നതായി പഠനങ്ങള്‍ തെളിയിച്ചു.

പഠനത്തില്‍ ,എല്ലാദിവസവും രാത്രി ആറുമുതല്‍ ഒന്‍പത് മണിക്കൂറിനിടയില്‍ ഉറങ്ങുന്നവരുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ ആറുമണിക്കൂറില്‍ കുറവ് സമയം ഉറങ്ങിയവരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത 20ശതമാനം കൂടുതലായി വന്നു. അതേ സമയം ഒന്‍പത് മണിക്കൂറിലധികം ഉറങ്ങിയവരില്‍ 34ശതമാനത്തോളം ഹൃദയാഘാത സാധ്യതകൂടുതലായി.

കൃത്യമായി പറഞ്ഞാല്‍ ആറു മുതല്‍ ഒന്‍പത് മണിക്കൂറിനിടയില്‍ ഉറങ്ങുന്നത് ഏതൊരാളിലും ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുമെന്നത് ആശ്വാസകരമായ വാര്‍ത്തയാണ്.കൂടാതെ ജീവിതശൈലിക്കും മാറ്റം വരുന്നതോടെ വ്യക്തിയുടെ ആരോഗ്യത്തേയും മെച്ചപ്പെടുത്തും.

പുതിയ പഠനങ്ങള്‍ക്കായി യു.കെയിലെ ബയോബാങ്ക് ഡാറ്റാസെറ്റ് മറ്റുസാങ്കേതിക ജനിതക സംവിധാനങ്ങളുടെയും ശാരീരിക ഘടനയും,കായിക പ്രവര്‍ത്തനങ്ങളും,സാമൂഹിക സാമ്ബത്തിക ചുറ്റുപാടും മാനസികാരോഗ്യവും കണക്കിലെടുത്താണ് ഓരോ വ്യക്തിയുടേയും ഉറക്കത്തിന്റെ തോത് കണക്കാക്കിയത്.

ഉറക്കത്തില്‍ ശരീരത്തിന്റെ ഘടനയിലും കാര്യമുണ്ട്. ഒരുവശത്തേയ്ക്ക് ചരിഞ്ഞുള്ള ഉറക്കം ശരീരത്തിന്റെ വീക്കം വര്‍ദ്ധിപ്പിക്കും,ദീര്‍ഘനേരമുള്ള ഉറക്കം ഉന്മേഷക്കുറവിലേക്ക് നയിക്കുകയുംചെയ്യുന്നു. കൂടാതെ വളരെ കുറഞ്ഞ സമയത്തെ ഉറക്കം ശരീരകോശങ്ങളെ തകരാറിലാക്കുന്നു

മെച്ചപ്പെട്ട ആരോഗ്യത്തിന് കൃത്യമായ ഉറക്കം അത്യാവശ്യമാണെന്ന വസ്തുതയാണ് ഇത്തരത്തിലുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നന്നായി അധ്വാനിച്ചും ഭക്ഷണം കഴിച്ചും കൃത്യസമയത്തിനു ഉറങ്ങിയും ഇനി മുതല്‍ ദിനചര്യയെ ഉടച്ചുവാര്‍ക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു.

പാരമ്ബര്യത്തെ പഴിചാരാതെ ആരോഗ്യശീലം മാറ്റിയെടുക്കാനുള്ള നിര്‍ദേശങ്ങള്‍ക്കൂടിയാണ് ഇത്തരം പഠനങ്ങള്‍. ഉറക്കത്തിന്റെ കാര്യത്തില്‍ ഒരല്‍പം ശ്രദ്ധിച്ചാല്‍ നാളെ ആരോഗ്യവാന്മാരായിരിക്കാം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button