Life Style

തിളക്കമുള്ള മുഖത്തിന് വെറും 20 മിനിറ്റ്

തിളക്കമാര്‍ന്ന ചര്‍മം പെണ്‍കുട്ടികളുടെ മാത്രമല്ല, ആണ്‍കുട്ടികളുടെയും സ്വപ്നമാണ്. മുഖക്കുരുവും കറുത്തപാടുകളും ഇല്ലാത്ത ചര്‍മം ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. തിളക്കമാര്‍ന്ന ചര്‍മം ആത്മവിശ്വാസം പകരും. ചര്‍മകാന്തി നേടാന്‍ വിലകൂടിയ വസ്തുക്കള്‍ വാങ്ങുന്നവരുടെ അറിവിലേക്കിതാ ചില എളുപ്പ മാര്‍ഗങ്ങള്‍.

ഓട്‌സ്:

ഏതു പ്രായക്കാര്‍ക്കും ഏതു ഭക്ഷണപ്രിയര്‍ക്കും കഴിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഓട്‌സ്. ഒരുപാട് ഗുണങ്ങളുള്ള ഈ ഓട്‌സ് തിളങ്ങുന്ന ചര്‍മത്തിന് ഉത്തമമാണെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. ഓട്സില്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന ലൂബ്രിക്കേറ്റിംഗ് ഫാറ്റുണ്ട്. ഇത് അള്‍ട്രാവയലറ്റ് രശ്മികളെ ചെറുത്തുനിര്‍ക്കാന്‍ സഹായിക്കും. സൗന്ദര്യ സംരക്ഷണത്തിന് ഗുണവത്താണ് ഓട്‌സ്.

ഓറഞ്ച്:

ഓറഞ്ച് പോലെയുള്ള തിളക്കമാര്‍ന്ന സൗന്ദര്യത്തിന് ഉത്തമം ഓറഞ്ച് തന്നെ. ഓറഞ്ച് പോലൊരു സൗന്ദര്യവര്‍ധന വസ്തു വേറെയില്ല. ഓറഞ്ചിലടങ്ങിയിരിക്കുന്ന സിട്രിക് ആസിഡും വൈറ്റമിന്‍ സിയും ആള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കുന്നു. കൂടാതെ പഴയ ചര്‍മകോശങ്ങള്‍ നശിപ്പിച്ച് പുതിയവ നിര്‍മിക്കാന്‍ സഹായിക്കും.

അവോക്കാഡൊ:

തിളക്കമാര്‍ന്ന ചര്‍മത്തിന് അനുയോജ്യമായ പഴമാണ് അവോക്കാഡൊ അഥവാ ബട്ടര്‍ ഫ്രൂട്ട്. വെണ്ണപ്പഴം എന്നും പറയും. ഇതിന്റെ പഴം പോലുള്ള ഭാഗം ഒലിവ് ഓയിലിനൊപ്പം മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ധാരാളം വിറ്റാമിനുകള്‍ ഉള്ള ഈ പഴം മുഖത്തെ കാത്തി നിലനിര്‍ത്താന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button