ബേക്കിംഗ് സോഡയില്‍ അല്‍പം ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ കലര്‍ത്തുക. ഇതുപയോഗിച്ചു പല്ല് ബ്രഷ് ചെയ്യാം. പല്ലിന് വെളുപ്പു ലഭിയ്ക്കും.
ഉപ്പ് ടൂത്ത്പേസ്റ്റില്‍ ചേര്‍ത്തു പല്ലു തേയ്ക്കാം.ഇതും പല്ലിന് നിറം നല്‍കും. മോണയില്‍ നിന്നും രക്തം വരുന്നതിനും ഇതൊരു നല്ല പരിഹാരമാണ്.
പല്ലില്‍ ചെറുനാരങ്ങാത്തോടുരസുന്നതും ചെറുനാരങ്ങാനീര് ഉപയോഗിയ്ക്കുന്നതുമെല്ലാം പല്ലിന് വെളുപ്പു നല്‍കും.
സ്ട്രോബെറി കിട്ടുന്ന സീസണില്‍ ഇതും ഉപയോഗിയ്ക്കാം. സ്ട്രോബെറി ഉടച്ച് ടൂത്ത്പേസ്റ്റിനൊപ്പമോ അല്ലാതെയോ ബ്രഷ് ചെയ്യാം.
ഓറഞ്ച് തൊലി കൊണ്ടു പല്ലില്‍ ഉരസുന്നത് പല്ലിന് വെളുപ്പു നല്‍കാനുള്ള നല്ലൊരു വഴിയാണ്.
ഒലിവ് എണ്ണയും ബദാം എണ്ണയും ചേര്‍ത്ത മിശ്രിതം എന്നും രാവിലെ പല്ലില്‍ തേച്ചു നോക്കൂ..
ആര്യവേപ്പില പാലില്‍ അരച്ചു കലക്കി പല്ലില്‍ തേയ്ക്കുന്നതു നല്ല വെളുപ്പുനിറം നല്‍കും.
ആപ്പില്‍ സിഡെര്‍ വിനെഗര്‍ കലര്‍ത്തിയ വെള്ളം കവിള്‍ക്കൊള്ളുക. ഇതും പല്ലിന് വെളുപ്പു നല്‍കും.
Post Your Comments