തിരുവനന്തപുരം: പാര്‍ട്ടി ഏല്പിക്കുന്ന ചുമതല കൃത്യമായി നിര്‍വഹിക്കാത്ത കെപിസിസി ഭാരവാഹികളെ ഒഴിവാക്കുമെന്ന് റിപ്പോർട്ട്. ജില്ലകളുടെയും പോഷക സംഘടനകളുടെയും ചുമതല നല്‍കിയിട്ടുള്ള കെപിസിസി ഭാരവാഹികള്‍ വീഴ്ച വരുത്താതെ കാര്യങ്ങള്‍ നിര്‍വഹിച്ചില്ലെങ്കില്‍ ഒഴിവാക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് അറിയിച്ചത്. അച്ചടക്ക ലംഘനം പാര്‍ട്ടിയില്‍ ഒരുതരത്തിലും അനുവദിക്കില്ലെന്നും അതേസമയം വിവാദ വിഷയങ്ങളില്‍ പ്രധാന നേതാക്കള്‍ ചര്‍ച്ച നടത്തി ഏകാഭിപ്രായം രൂപീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments