കോട്ടയം: മഞ്ഞിനിക്കരയിലെ പെരുന്നാളിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും നടത്തി യാക്കോബായ വിശ്വാസികൾ.
ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിൽ യാക്കോബായ സഭയിലുള്ളവരുടെ ശവസംസ്‌കാരശുശ്രൂഷകള്‍ നടത്താനാകാത്ത സാഹചര്യം വന്നിരുന്നു. ഇതു പരിഹരിക്കാൻ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയതിന്റെ നന്ദിസൂചകമായാണ് കുര്‍ബാനയും പ്രാര്‍ഥനയും നടത്തിയത്.
ഇതിനിടെ മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല, മൂന്ന് ചങ്കുള്ളയാളാണെന്ന് യാക്കോബായസഭയിലെ സീനിയര്‍ മെത്രാപ്പൊലീത്താ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസും വ്യക്തമാക്കിയിരുന്നു.
Post Your Comments