കരുനാഗപ്പള്ളി (കൊല്ലം): ഗവ. എല്‍.പി സ്‌കൂളിലെ അസംബ്ലിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രസംഗിച്ച താല്‍ക്കാലിക അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്‌കൂളിലെ പതിവ് അസംബ്ലി നടക്കുമ്പോഴായിരുന്നു അധ്യാപകന്‍ ഉച്ച ഭാഷണിയിലൂടെ പ്രസംഗിച്ചത്. ജനുവരി 27നായിരുന്നു സംഭവം. തഴവ കുതിരപ്പന്തി ഗവ. എല്‍.പി സ്‌കൂളിലെ താല്‍ക്കാലിക അറബിക് അധ്യാപകന്‍ തേവലക്കര സ്വദേശി അഷ്‌റഫിനെയാണ് കരുനാഗപ്പള്ളി എ.ഇ.ഒയുടെ നിര്‍ദേശപ്രകാരം പിരിച്ചുവിട്ടത്.
26 ഞായറാഴ്ച ആയിരുന്നതിനാല്‍ സ്‌കൂള്‍ അവധിയായിരുന്നു. റിപ്പബ്ലിക് ദിനത്തെക്കുറിച്ച് പ്രധാനാധ്യാപിക കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കെ തനിക്കും കുട്ടികളോട് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് അഷ്‌റഫ് മുന്നോട്ടു വരികയായിരുന്നു. തുടർന്ന് നാട്ടുകാരും ബിജെപി പ്രവർത്തകരും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അധ്യാപകനെതിരേ ഇവർ പ്രതിഷേധം നടത്തുകയും പി.ടി.എയ്ക്കും സ്‌കൂള്‍ എച്ച്.എമ്മിനും പരാതി നല്‍കുകയുമായിരുന്നു.
കരുനാഗപ്പള്ളി എ.ഇ.ഒയ്ക്ക് സംഭവത്തെപ്പറ്റി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് അധ്യാപകനെ പിരിച്ചുവിടാന്‍ നിര്‍ദേശം ലഭിച്ചത്. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
Post Your Comments