Life Style

സ്ട്രെച്ച് മാര്‍ക്സ് അകറ്റാന്‍ വീട്ടുവിദ്യകള്‍

സ്ട്രെച്ച് മാര്‍ക് സ്ത്രീകളുടെ പ്രധാന പ്രശ്നമാണ്. ഗര്‍ഭധാരണവും പ്രസവവുമാണ് മിക്കവാറും ഇതിന് വഴിയൊരുക്കുക. പെട്ടെന്ന് തടി കൂടുമ്‌ബോഴും ഈ പ്രശ്നമുണ്ടാകും.

ചര്‍മം വലിയുന്നതും അയയുന്നതുമാണ് പ്രധാനമായും ഇതിന് കാരണം. ഗര്‍ഭകാലത്ത് വയര്‍ വലുതാകുമ്‌ബോഴും സ്ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ പ്രസവശേഷം വയര്‍ പൂര്‍വസ്ഥിതിയിലാകുമ്‌ബോഴും ഇത്തരം മാര്‍ക്കുകള്‍ മാറിയെന്നു വരില്ല.

ഗര്‍ഭകാലത്ത് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചിലതരം ലേപനങ്ങളുണ്ട്. ഇവ പുരട്ടുന്നത് സ്ട്രെച്ച് മാര്‍ക്കുകള്‍ ഒരു പരിധി വരെ മാറാന്‍ സഹായിക്കുമെങ്കിലും പൂര്‍ണപരിഹാരമായെന്നു വരില്ല. സ്ട്രെച്ച് മാര്‍കുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില വീട്ടുവിദ്യകളുണ്ട്. ഇവയെക്കുറിച്ച് അറിയൂ.

മസിലുകളും ചര്‍മവും അയയുന്നതാണ് സ്ട്രെച്ച് മാര്‍കുകള്‍ വരാനുള്ള പ്രധാന കാരണം. വ്യായാമം ഇതിന് മസിലുകള്‍ക്കും ചര്‍മത്തിനും മുറുക്കം ലഭിക്കാനുള്ള നല്ലൊരു വഴിയാണ്.

വൈറ്റമിന്‍ സി, ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് മറ്റൊരു മാര്‍ഗം. ഇവ പുതിയ ചര്‍മകോശങ്ങളുണ്ടാകാന്‍ സഹായിക്കും. ഇത് സ്ട്രെച്ച് മാര്‍ക്സ് കുറയ്ക്കും.

ആപ്രിക്കോട്ട് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നതും മൃതകോശങ്ങളെ അകറ്റി പുതിയ ചര്‍മകോശങ്ങളുണ്ടാകാന്‍ സഹായി

ചിലതരം എണ്ണകള്‍, ജോജോബ ഓയില്‍, ബദാം എണ്ണ, അലോക്കാഡോ ഓയില്‍ എന്നിവ സ്ട്രെച്ച് മാര്‍ക്സുള്ളിടത്ത് പുരട്ടുന്നതും നല്ലതു തന്നെ. ഇവ ചര്‍മത്തിന്റെ വരള്‍ച്ചയും വലിച്ചിലും കുറയ്ക്കും.

കൊക്ക ബട്ടര്‍ കൊണ്ട് ഗര്‍ഭകാലത്തു തന്നെ ചര്‍മം മസാജ് ചെയ്യുന്നത് നല്ലതായിരിക്കും.ഇതിലുള്ള എന്‍സൈമുകള്‍ ചര്‍മകോശങ്ങള്‍ നശിക്കുന്നതും കേടു വരുന്നതും തടയും. ഗര്‍ഭത്തിന്റെ തുടക്കം മുതല്‍ ഇത് പുരട്ടണം.

അവോക്കാഡോ, ലാവെന്‍ഡര്‍ ഓയിലുകളും വൈറ്റമിന്‍ ഇ, എ ക്യാപ്സൂളുകളും കൂട്ടിച്ചേര്‍ത്ത് ചര്‍മത്തില്‍ മസാജ് ചെയ്യുന്നതും സ്ട്രെച്ച് മാര്‍ക്കുകള്‍ അകറ്റാന്‍ സഹായിക്കും.

സ്ട്രെച്ച് മാര്‍ക്സ് അകറ്റാനുള്ള മറ്റൊരു വഴിയാണ് അലോവെറ അതായത് കറ്റാര്‍വാഴ. ഇതിന്റെ ജെല്‍ പാടുകള്‍ ഉള്ളിടത്ത് മസാജ് ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button